website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Tuesday 27 August 2013

FREE UNIFORM

സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളിലെ
എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് (Girls + BPL Boys) സൗജന്യ യൂണിഫോം

ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ | Directions ഇവ കാണുക.
2013 ഓഗസ്റ്റ്‌ 29 നു അഞ്ചു മണിക്ക് മുമ്പായി സ്ക്കൂളുകള്‍ eligible ആയ studentsന്റെ strengthവിദ്യാഭ്യാസവകുപ്പിന്റെ ഈ സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രേഖപെടുത്തേണ്ടതാണ്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികളുടേയും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടേയും എണ്ണം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 2013-14 വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസം സ്കൂളുകളില്‍നിന്ന് നല്‍കിയിട്ടുളള കുട്ടികളുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സ്കൂളിലുളള പെണ്‍കുട്ടികളുടെ എണ്ണത്തിന് വ്യത്യാസമുണ്ടെങ്കില്‍ ആയത് വരുത്തേണ്ടതും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടെ എണ്ണം ടൈപ്പ് ചെയ്ത് ചേര്‍ക്കേണ്ടതുമാണ്. യു.ഐ.ഡി അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡും തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്.


http://210.212.24.33/uniform/ (website)

0 comments:

Post a Comment