website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Tuesday 18 December 2012

ജി എസ് ടി യു ഇരുപത്തിരണ്ടാമത് കാസര്‍കോട് ഉപജില്ലാ സമ്മേളനം

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ (ജി എസ് ടി യു) ഇരുപത്തിരണ്ടാമത് കാസര്‍കോട് ഉപജില്ലാ സമ്മേളനം മധൂര്‍ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വെച്ച് നടന്നു. രാവിലെ ഉപജില്ലാ പ്രസിഡണ്ട്  T O രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിനു തുടക്കമായത്. സ്വാഗത സംഘം ചെയര്‍മാന്‍ എം രാജീവന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ ഡി സി സി വൈസ് പ്രസിഡണ്ട് പി എ അഷ്‌റഫലി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി കെ നീലകണ്ഠന്‍, നഗരസഭാ കൗണ്‍സിലര്‍ അര്‍ജ്ജുനന്‍ തായലങ്ങാടി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ആര്‍ ഗംഗാധരന്‍, ജി എസ് ടി യു സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എ ജെ പ്രദീപ് ചന്ദ്രന്‍, കെ സരോജിനി, കെ രാജീവന്‍, കെ വി ദാമോദരന്‍, താരാനാഥ് മധൂര്‍, സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് എ ഗോപാലനായ്ക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

ഡോ. ബി ആര്‍ അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ് ജേതാവ് എം സീതാരാമ, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി ഇ ശ്രീനിവാസന്‍ എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു.  T O  രാധാകൃഷ്ണന്‍ സ്വാഗതവും, എം സീതാരാമന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാഭ്യാസ സമ്മേളനവും, പ്രതിനിധി സമ്മേളനവും നടന്നു.

Saturday 15 December 2012


ജി.എസ്.ടി.യു. ഉപജില്ലാസമ്മേളനം നാളെ
Posted on: 15 Dec 2012


മധൂര്‍:ഗവ. സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍(ജി.എസ്.ടി.യു.) കാസര്‍കോട് ഉപജില്ലാ സമ്മേളനം ഞായറാഴ്ച മധൂര്‍ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളില്‍ നടക്കും. ഡി.സി.സി.പ്രസിഡന്റ് കെ.വെളുത്തമ്പു ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ രാജീവന്‍ എം.നമ്പ്യാര്‍ അധ്യക്ഷനാകും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളായ എം.സീതാരാമ, വി.ശ്രീനിവാസന്‍ എന്നിവരെ ആദരിക്കും.

11.30ന് വിദ്യാഭ്യാസ സമ്മേളനം റവന്യൂ ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. 2.30ന് പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി ഉദ്ഘാടനം ചെയ്യും. ടി.ഒ.രാധാകൃഷ്ണന്‍ അധ്യക്ഷനാകും.