website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Saturday 20 June 2015

PRIMARY HM PROMTION MALAYALAM & KANNADA POSTING ORDER....

Portable Document Format




Thursday 18 June 2015

ജൂണ്‍ 19 വായനാദിനം.


 ശ്രീ പി എൻ പണിക്കർ 

മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എൻ.പണിക്കരുടെചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി ആചരിക്കപ്പെടുന്നത്.ആലപ്പുഴ ജില്ലയിൽ ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണു് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചതു്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക ചിന്തിച്ച് വിവെകം നെടുക" എന്ന് കുട്ടികളോടു് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചുനിരക്ഷരതാനിർമാർജനത്തിനായി 1977 ല് കേരള അനൌപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോട് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ് . 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക ' എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.അദ്ദേഹത്തിൻറെ ഓർമയ്ക്ക് 2004 ജൂൺ 19നു അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കി.


Tuesday 16 June 2015

Primary Headmaster Promotion - Seniority List (Provisional)

Monday 15 June 2015

ജി എസ് ടി യു കാസറഗോഡ് ജില്ലാ ക്യാമ്പ്‌ സമാപിച്ചു ........


Sunday 14 June 2015

പാഠപുസ്തകരചനയില്‍ പങ്കെടുത്ത കാസറഗോഡ് ജില്ലയിലെ അധ്യാപകരെ ജില്ലാ ക്യാമ്പില്‍ ഡി സി സി പ്രസിഡന്റ് ശ്രീ സി കെ ശ്രീധരന്‍ ആദരിക്കുന്നു ...








GSTU LEADERSHIP CAMP 2 nd DAY



















പാഠപുസ്തകങ്ങള്‍ ഉടന്‍ ലഭ്യമാക്കണം

ജി.എസ്.ടി.യു.


കാസറഗോഡ്:- കേരളത്തിലെ വിദ്യാലയങ്ങളില്‍ ഉടന്‍ തന്നെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കണമെന്നും സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്ക്കരണ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെ
ന്നും ജി.എസ്.ടി.യു.കാസറഗോഡ് റവന്യൂജില്ലാ നേതൃത്വപരിശീലനക്യാമ്പ് ആവശ്യപ്പെട്ടു.പാഠ്യപദ്ധതി പരി
ഷ്കരണത്തിലും പാഠപുസ്തകരചനയിലും ജി.എസ്.ടി.യു.പ്രവര്‍ത്തകരുടെ സജീവമായ ഇടപെടലുകള്‍ പാഠപു
സ്തകത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് സഹായിച്ചെന്നും അതിലൂടെ പൊതുവിദ്യാലയങ്ങളില്‍ കുട്ടിക
ളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് സഹായിച്ചെന്നും ക്യാമ്പില്‍ വിലയിരുത്തി.പാഠപുസ്തകരചനയില്‍ ഏര്‍പ്പെട്ട
അംഗങ്ങളെ ക്യാമ്പില്‍ ആദരിച്ചു.സമാപനസമ്മേളനം ഡി.സി.സി.പ്രസിഡണ്ട് അഡ്വ.സി.കെ.ശ്രീധരന്‍
ഉദ്ഘാടനം ചെയ്തു.ജി.എസ്.ടി.യു.സംസ്ഥാനപ്രസിഡണ്ട് ടി.എസ്.സലീം സംഘടനാ പ്രവര്‍ത്തനം വിശദീ കരിച്ചു.ടി.കെ.എവുജിന്‍,കെ.സരോജിനി,വിനോദ്കുമാര്‍ പള്ളയില്‍വീട്,പി.കെ.ഫൈസല്‍, .ജെ.പ്രദീപ് ചന്ദ്രന്‍,,കുഞ്ഞിക്കണ്ണന്‍കരിച്ചേരി,അനില്‍കുമാര്‍.കെ,രാജീവന്‍.കെ.യൂസഫ്.കെ,തങ്കമണി.,കെ.വി.രവീന്ദ്രന്‍,പി.ശ്രീകാന്ത്,ടി.കെ.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു..സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.പി.ടി.ബെന്നി സ്വാഗതവും ജോസ് മാത്യു നന്ദി
യും പറഞ്ഞു.





GSTU REV DIST CAMP 1st DAY

ജി.എസ്.ടി.യു. നേതൃത്വ ക്യാമ്പ് തുടങ്ങി

കാസര്‍കോട്: ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (ജി.എസ്.ടി.യു.) റവന്യു ജില്ലാ ദ്വിദിന നേതൃത്വ ക്യാമ്പ് ഉളിയത്തടുക്കയില്‍ തുടങ്ങി. ശനിയാഴ്ച ഷിറിബാഗിലു ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം പി.ഗംഗാധരന്‍ നായര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി അധ്യക്ഷതവഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ.സരോജിനി, എ ജെ പ്രദീപ്‌ ചന്ദ്രന്‍ , പി.എ.ജാന്‍സണ്‍, എ.കെ.രമ, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.പി.പ്രദീപ്, എം.താരാനാഥ്, കെ.സി.സെബാസ്റ്റ്യന്‍, കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. 'മലയാളികളുടെ മാറുന്ന ഭക്ഷണസംസ്‌കാരവും ജീവിതശൈലീരോഗങ്ങളും' എന്ന വിഷയത്തെ ആസ്​പദമാക്കി സിജോ എം.ജോസ് ക്ലാസെടുത്തു. വൈകിട്ട് സംഘടനാചര്‍ച്ച നടന്നു. ശ്രീനിവാസന്‍ മാഷും വിജയന്‍ മാഷും അവതരിപ്പിച്ച ഗാനമേളയും നടന്നു .ഞായറാഴ്ച രാവിലെ ഫീല്‍ഡ്‌ ട്രിപ്പും തുടര്‍ന്ന് 'വിദ്യാഭ്യാസത്തിലെ നൂതന പ്രവണതകള്‍' എന്ന വിഷയത്തെ സംബന്ധിച്ച് എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എം.ബാലന്‍ ക്ലാസെടുക്കും. വൈകിട്ട് ക്യാമ്പ് അവലോകനം നടക്കുംജില്ലാ സെക്രെട്ടറി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു .







 13-06-2015

























വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങള്‍ക്ക്
അധ്യാപകസംഘടനകളുടെ ഇടപെടല്‍ സഹായിച്ചു.

കാസറഗോഡ് :- കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ക്ക് ജി.എസ്.ടി.യു
വിന്റെ നേതൃത്വപരമായ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി.നിര്‍വ്വാഹകസമിതി അംഗം പി.ഗംഗാധരന്‍നായര്‍ അഭിപ്രായപ്പെട്ടു.ജി.എസ്.ട്.യു.കാസറഗോഡ് റവന്യൂജില്ലാ നേതൃത്വ പരിശീലന
ക്യാമ്പ് ഷിറിബാഗിലു ജി.ഡബ്ല്യു.എല്‍.പി.സ്ക്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു.ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ്കുമാര്‍,കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേ
ഷന്‍ മുന്‍ പ്രസിഡണ്ട് താരാനാഥ് മധൂര്‍,ജി.എസ്.ടി.യു.സംസ്ഥാന സെക്രട്ടറി കെ.സരോജിനി,പ്രീപ്രൈമറി
ടീച്ചേര്‍സ് സെല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ പി..ജാന്‍സണ്‍,സംസ്ഥാനസമിതി അംഗം കെ.സി.സെബാ
സ്റ്റ്യന്‍,ജില്ലാ വനിതാഫോറം ചെയര്‍പേഴ്സണ്‍ എ.കെ.രമ, എന്നിവര്‍ സംസാരിച്ചു.ജില്ലാ പ്രസിഡണ്ട് കുഞ്ഞി
ക്കണ്ണന്‍ കരിച്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.അനില്‍കുമാര്‍ സ്വാഗതവും ജില്ലാ
ട്രഷറര്‍ രാജീവന്‍.കെ നന്ദിയും പറഞ്ഞു.സംഘടനാ ചര്‍ച്ച ജി.എസ്.ടി.യു.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി
അംഗം എ.ജെ.പ്രദീപ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.നാളെ സമാപനസമ്മേളനം ഡി.സി.സി.പ്രസിഡണ്ട്
അഡ്വ.സി.കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും.