website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Sunday 20 July 2014

അധ്യാപക സമരം വിജയിച്ചു ,അന്യായ സ്ഥലം മാറ്റഉത്തരവ് പിന്‍വലിച്ചു.

                            

അന്യായമായ അധ്യാപക സ്ഥലം മാറ്റം റദ്ദുചെയ്യണമേന്നാവശ്യപ്പെട്ടു അധ്യാപക സംഘടനാ നേതാക്കള്‍ കാസറഗോഡ് ഡി ഡി ഇ ഓഫീസില്‍ നടത്തിയ സമരം ..... ..........കെ എസ് ടി എ ,ജി എസ് ടി യു ,എ കെ എസ് ടി യു എന്നീ സംഘടനകള്‍ അക്കൌണ്ട്സ് ഓഫീസര്‍ക്ക് നിവേദനം നല്‍കി .

അധ്യാപക പുനര്‍വിന്യാസം: ഉപഡയറക്ടര്‍ക്കെതിരെ സംഘടനകള്‍ രംഗത്ത്‌


കാസര്‍കോട്: പുനര്‍വിന്യാസത്തിന്റെ പേരില്‍ അധ്യാപകരെ അന്യായമായി സ്ഥലം മാറ്റിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ രംഗത്ത്. കെ.എസ്.ടി.എ., ജി.എസ്.ടി.യു, എ.കെ.എസ്.ടി.യു. സംഘടനകളാണ് ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. 
അധ്യാപകസംഘടനകളുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 2014-15 അധ്യയനവര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്‍ നിലവില്‍വന്നശേഷം അധികമുള്ള അധ്യാപകരെ സ്ഥലം മാറ്റിയാല്‍ മതിയെന്ന ഉത്തരവ് നിലനില്‍ക്കെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി അംഗീകരിക്കാനാകില്ലെന്നും സ്ഥലം മാറ്റപ്പെട്ടവര്‍ നിലവില്‍ ജോലിചെയ്യുന്നിടത്തു നിന്ന് വിടുതല്‍ വാങ്ങില്ലെന്നും നേതാക്കള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി കെ.രാഘവന്‍, ജി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ.കെ.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് വി.നാരായണന്‍, കെ.വി.ഗോവിന്ദന്‍, എ.ജെ.പ്രദീപ് ചന്ദ്രന്‍, വി.പ്രശാന്ത്, കെ.രാജീവന്‍, എ.പവിത്രന്‍, കെ.സരോജിനി എന്നിവര്‍ ഇതുസംബന്ധിച്ചുള്ള നിവേദനം കൈമാറി.



Photo