website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Thursday 8 December 2011

പരീക്ഷ സൗജന്യമാക്കിയ നടപടി അഭിനന്ദനീയം -ജി.എസ്.ടി.യു.


കാസര്‍കോട്: ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ചോദ്യക്കടലാസ് സൗജന്യമായി അച്ചടിച്ചു വിതരണം ചെയ്തുകൊണ്ട് മൂല്യനിര്‍ണയം പുനഃക്രമീകരിച്ച സര്‍ക്കാര്‍ നടപടി അഭിനന്ദനീയമാണെന്ന് ജി.എസ്.ടി.യു. ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ.അനില്‍കുമാര്‍, എം.തമ്പാന്‍ നായര്‍, കെ.ഐ.തോമസ്, വി.എം.ഷാഹുല്‍ ഹമീദ്, ഒ.രജിത, എ.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

pls click here for TIME TABLE

Time table

Time table - Second terminal examination 2011-12
 

Standard VIII -X (General)

Standard 1 - VII


അധ്യാപക ഒഴിവുകള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിലവിലുള്ള അദ്ധ്യാപക ഒഴിവുകള്‍ നികത്തുന്നതിനായി ഗവ.സ്കൂളില്‍ അദ്ധ്യാപകരായി ജോലി നോക്കുന്നവരും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരുമായ അദ്ധ്യാപകരെ ഡിസംബര്‍ 17 ന് രാവിലെ 10 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ഇതിനായി രൂപീകരിച്ച ബോര്‍ഡ് ഇന്റര്‍വ്യു നടത്തി തിരഞ്ഞെടുക്കും. പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട ഫാറത്തിലുള്ള അപേക്ഷ സഹിതം ഈ സ്കൂളുകളില്‍ ജോലി ചെയ്യാന്‍ താത്പരരായ അദ്ധ്യാപകര്‍ അന്നേ ദിവസം രാവിലെ 9.30 ന് തന്നെ റിപ്പോര്‍ട്ട് ചെയ്യണം. നിയമനം ലഭിക്കുന്ന അദ്ധ്യാപകര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു