website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Tuesday 31 December 2019

പുതുവത്സരാശംസകൾ

Saturday 14 December 2019

കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പണിമുടക്ക് - ജനുവരി 8


കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പണിമുടക്ക് - ജനുവരി 8

Tuesday 10 December 2019

സമാന്തര വിദ്യാഭ്യാസപ്രവർത്തനങ്ങൾ ബഹിഷ്കരിക്കും

◼◼◼◼◼◼◼◼
 *അധ്യാപക സംഘടനാ പ്രാതിനിധ്യമില്ലാത്ത സമാന്തര വിദ്യാഭ്യാസ തീരുമാനങ്ങൾ അംഗീകരിക്കില്ല - കെ.പി.എസ്.ടി.എ* 
🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮
 *സംസ്ഥാനത്തെ സ്കൂളുകളിൽ 2019 ഡിസംബർ 21, 22, 23 തിയ്യതികളിൽ (ക്രിസ്മസ് അവധിക്കാലത്ത് ) നടത്താൻ തീരുമാനിച്ചിരിക്കുന്ന 'ഗണിതോത്സവം ക്യാമ്പ്' അധ്യാപക സംഘടനകളുമായി ചർച്ചചെയ്ത് എടുത്ത തീരുമാനമല്ല. ഫാസിസ്റ്റ് രീതിയിൽ അവധിദിവസങ്ങൾ കവർന്നെടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കേണ്ട ബാധ്യത അധ്യാപകസമുഹത്തിനില്ല.* *പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കാനുള്ള പദ്ധതികൾ ക്യു.ഐ.പി മീറ്റിങ്ങുകളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുന്ന കീഴ്‌വഴക്കങ്ങളെ ഈ സർക്കാർ കാറ്റിൽ പറത്തുകയാണ്.* *ചർച്ചകൾ കൂടാതെ രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങൾ മാത്രം മുന്നിൽ കണ്ടുകൊണ്ട് ക്രിസ്മസ് അവധിക്കാലത്തെ ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ച സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഒരുകാരണവശാലും കേരളത്തിലെ സംഘടിത അധ്യാപക വർഗ്ഗം അംഗീകരിക്കേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട് അവധിദിവസങ്ങളിൽ നടത്തപ്പെടുന്ന പരിശീലനങ്ങളിലും നാം പങ്കെടുക്കേണ്ടതില്ല. അധ്യാപകരുടെയും കുട്ടികളുടെയും ഒഴിവുകാലം ഞായർ ഉൾപ്പെടെ കവർന്നെടുക്കാൻ ഉള്ള നീക്കം അപലപനീയമാണ്.* 

 *വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര പ്രഖ്യാപനത്തിന്റെ മുഖാവരണം പൊള്ളയായി പൊതുസമൂഹത്തിനു മുന്നിൽ കൊഴിഞ്ഞു വീണപ്പോൾ, എന്തൊക്കെയോ ചെയ്തു എന്ന് വരുത്തിത്തീർക്കാനുള്ള  വ്യഗ്രതയും, തത്രപ്പാടും പൊതുസമൂഹം വിലയിരുത്തും.* 

 *ഗണിതം പഠിപ്പിക്കാൻ നാട്ടിലെ പതിനായിരങ്ങളുടെ അകമ്പടിയോടെ ആനയും, അമ്പാരിയും, സ്വാഗത സംഘവും താഴെതട്ടിൽ നടത്തുന്നവർ*
*പദ്ധതി ആസൂത്രണം ചെയ്യുവാൻ മേൽത്തട്ടിൽ യോഗം നടത്താത്തത് രാഷ്ട്രീയ ഗൂഢാലോചനയാണ്.*
*ആലോചനകളോ ചർച്ചകളോ ഇല്ലാതെ നടക്കുന്ന ഈ രാഷ്ട്രീയ കപട അഭ്യാസത്തിന് ജനാധിപത്യ മതേതര അധ്യാപക പ്രസ്ഥാനങ്ങളുടെ സഹകരണം ഉണ്ടാവില്ല. വിദ്യാഭ്യാസരംഗത്തെ ഫാസിസ്റ്റ് നയങ്ങളെ ചെറുത്തുതോൽപ്പിക്കാൻ കെ.പി.എസ്.ടി.എ ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുക തന്നെ ചെയ്യും.* 
 *അഭിവാദനങ്ങളോടെ* ,

 *വി.കെ.അജിത്ത് കുമാർ, പ്രസിഡൻറ്* 
 *എം.സലാഹുദ്ദീൻ, ജനറൽ സെക്രട്ടറി* 
 *എസ്.സന്തോഷ് കുമാർ, ട്രഷറർ* 
 *കെ പി എസ് ടി എ*
🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮

Tuesday 5 November 2019

ORDER OF EVENTS ജില്ലാ കലോൽസവം

Wednesday 2 October 2019

സ്വദേശ് മെഗാ ക്വിസ് ജില്ലാതല മത്സരം

ചോദ്യങ്ങൾക്ക് താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക


HSS

HS

UP

LP

ഉപജില്ലാ തല ചോദ്യങ്ങൾ
KPSTA സ്വദേശ് മെഗാ ക്വിസ് ജില്ലാതലം 2 -10 -2019 ന് നടന്നു.



കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ് .ടി .എ ) കാസർഗോഡ് ജില്ലാതല സ്വദേശ് മെഗാ ക്വിസ്സ് നടത്തി. കാഞ്ഞങ്ങാട് വെച്ച് നടന്ന പരിപാടി കെ.പി.സി.സി എക്സി.കമ്മിറ്റി അംഗം അഡ്വ.സി.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് അലോഷ്യസ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.കെ.ഗിരീഷ്, സംസ്ഥാന എക്സി.കമ്മിറ്റി അംഗങ്ങളായ പി.ശശിധരൻ, ഗിരിജ.ജി.കെ, ജില്ലാ ട്രഷറർ ടി.വി.പ്രദീപ്കുമാർ, ടി.രാജേഷ് കുമാർ, പി.വി.പ്രദീപൻ, പി.ജെ.ജോസഫ്, പി.രാമചന്ദ്രൻ അടിയോടി എന്നിവർ സംസാരിച്ചു. മത്സര വിജയികൾ...
ഹയർ സെക്കണ്ടറി - ഒന്നാം സ്ഥാനം :ഷിവേഷ്.എസ്
രണ്ടാം സ്ഥാനം: അഞ്ജൽ ബാബു.ഇ
ഹൈസ്കൂൾ വിഭാഗം - ഒന്നാം സ്ഥാനം: അനുഗ്രഹ ജി.നായർ, രണ്ടാം സ്ഥാനം -ദേവിക മോഹൻ
യു.പി.വിഭാഗം - ഒന്നാം സ്ഥാനം: ദേവന പ്രകാശ്
രണ്ടാംസ്ഥാനം: കെ.പി.പൂജാലക്ഷ്മി
എൽ.പി.വിഭാഗം - ഒന്നാം സ്ഥാനം: ആദിഷ്.എസ് .എസ്,
രണ്ടാം സ്ഥാനം: ജോഷിത.കെ.വി

സമാപന സമ്മേളനത്തിൽ സംസ്ഥാന എക്സി.കമ്മിറ്റി അംഗം കുഞ്ഞിക്കണ്ണൻ കരിച്ചേരി സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.ഒ.രാജീവൻ അധ്യക്ഷത വഹിച്ചു.ഏ.വി.ഗിരീശൻ, എം.കെ.ചന്ദ്രശേഖരൻ നായർ, പി.കെ.ഹരിദാസ് എന്നിവർ സംസാരിച്ചു.

പ്രണാമം, പ്രിയ ബാപ്പു പ്രണാമം.



ഗാന്ധിജയന്തി ആശംസകൾ
ഭാരതത്തിന്റെ രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കു മുന്നിൽ ഒരായിരം അശ്ര പുഷ്പങ്ങൾ

       KPSTA കാസർഗോഡ്

Sunday 11 August 2019

കൈത്താങ്ങ്

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ചെറുവത്തൂർ പ്രദേശത്തെ ക്യാമ്പുകൾ KPSTA സബ് ജില്ലാ കമ്മറ്റി സന്ദർശിക്കുകയും ക്യാമ്പിന് സഹായകമായ ഉൽപന്നങ്ങൾ എത്തിക്കുകയും ചെയ്തു.

Saturday 10 August 2019

വനിതാ സമ്മേളനം

വനിതാ സമ്മേളനം നടത്തി

കെ.പി.എസ്.ടി.എ കാസർഗോഡ് ജില്ലാ വനിത ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം നടത്തി. DCC പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു.


ജില്ലാ വനിതാ ഫാറം ചെയർപേഴ്സൺ ഗീത മുട്ടത്ത് അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ, സംസ്ഥാന എക്സി.കമ്മിറ്റി അംഗം ഗിരിജ.ജി.കെ, ശശിധരൻ.പി, കുഞ്ഞിക്കണ്ണൻ കരിച്ചേരി, ജില്ലാ പ്രസിഡണ്ട് അലോഷ്യസ് ജോർജ്ജ്, ജില്ലാ സെക്രട്ടറി ജി.കെ.ഗിരീഷ്, ജില്ലാ ട്രഷറർ ടി.വി.പ്രദീപ് കുമാർ, സംസ്ഥാന വനിതാ ഫോറം കോ-ഓർഡിനേറ്റർ ലിസി ജേക്കബ്ബ്,കെ.സരോജിനി, ശോഭനകുമാരി. എം.കെ, പ്രിയ എം.കെ, ലിസ്സമ്മ മൈക്കിൾ എന്നിവർ സംസാരിച്ചു.നേതൃപാടവം അധ്യാപികമാരിൽ എന്ന വിഷയത്തെക്കുറിച്ച് നേതൃപാടവം അധ്യാപികമാരിൽ എന്ന വിഷയത്തിൽ കേരള സെൻട്രൽ യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ.  ബിന്ദു എം പി. ക്ലാസ്സെടുത്തു.സംസ്ഥാന കൗൺസിലർ സ്വപ്ന ജോർജ്ജ് അധ്യക്ഷത വഹിച്ചു. എ.കെ.രമ, തസ്നി. എഫ്.എച്ച് എന്നിവർ സംസാരിച്ചു.
കെ.പി.എസ്.ടി.എ കാസർഗോഡ് ജില്ലാ വനിത ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം നടത്തി. DCC പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ വനിതാ ഫാറം ചെയർപേഴ്സൺ ഗീത മുട്ടത്ത് അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ, സംസ്ഥാന എക്സി.കമ്മിറ്റി അംഗം ഗിരിജ.ജി.കെ, ശശിധരൻ.പി, കുഞ്ഞിക്കണ്ണൻ കരിച്ചേരി, ജില്ലാ പ്രസിഡണ്ട് അലോഷ്യസ് ജോർജ്ജ്, ജില്ലാ സെക്രട്ടറി ജി.കെ.ഗിരീഷ്, ജില്ലാ ട്രഷറർ ടി.വി.പ്രദീപ് കുമാർ, സംസ്ഥാന വനിതാ ഫോറം കോ-ഓർഡിനേറ്റർ ലിസി ജേക്കബ്ബ്,കെ.സരോജിനി, ശോഭനകുമാരി. എം.കെ, പ്രിയ എം.കെ, ലിസ്സമ്മ മൈക്കിൾ എന്നിവർ സംസാരിച്ചു.നേതൃപാടവം അധ്യാപികമാരിൽ എന്ന വിഷയത്തെക്കുറിച്ച് നേതൃപാടവം അധ്യാപികമാരിൽ എന്ന വിഷയത്തിൽ കേരള സെൻട്രൽ യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ.  ബിന്ദു എം പി. ക്ലാസ്സെടുത്തു.സംസ്ഥാന കൗൺസിലർ സ്വപ്ന ജോർജ്ജ് അധ്യക്ഷത വഹിച്ചു. എ.കെ.രമ, തസ്നി. എഫ്.എച്ച് എന്നിവർ സംസാരിച്ചു.







Saturday 3 August 2019

കെ.പി എസ് .ടി .എ ഉപജില്ല ഓഫീസ് ധർണ്ണ

സബ്ബ് ജില്ല തലത്തിൽ നടന്ന AE0ഓഫീസ് ധർണ്ണ വൻ വിജയമാക്കിയ സബ്ബ് ജില്ല പ്രസിഡണ്ട് - സിക്രട്ടറി - ട്രഷറർ തുടങ്ങിയവർക്കും എല്ലാ സബ്ബ് ജില്ലയിലെ മുഴുവൻ നേതാക്കൻന്മാരേയും പ്രധാന പ്രവർത്തകരേയും 

KPSTA കാസർഗോഡ് റവന്യൂ ജില്ല കമ്മിറ്റിക്ക് വേണ്ടി ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു.
- KPSTA, കാസർഗോഡ് ജില്ലാ കമ്മിറ്റി


BEKAL SUBDISTRICT


CHERUVATHUR SUBDISTRICT




CHITTARIKKAL SUBDISTRICT



HOSDURG SUBDISTRICT




KASARGOD SUBDISTRICT





KUMBLA SUBDISTRICT



അഭിനന്ദനങ്ങൾ 

Sunday 28 July 2019

🇮🇪🇮🇪🇮🇪🇮🇪🇮🇪 പ്രതിഷേധ മാർച്ച് 🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪

🇮🇪🇮🇪🇮🇪🇮🇪🇮🇪
പ്രതിഷേധ മാർച്ച്
🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪മെഡിസെപ്പ് പദ്ധതിയിലൂടെ കേരളത്തിലെ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വഞ്ചിച്ച  ഇടതുപക്ഷ സർക്കാർ നടപടിക്കെതിരെ  ജൂലൈ 31നകം പ്രതിഷേധ മാർച്ച് നടത്തുന്നു. 
ജൂലൈ 30 ന് ചൊവ്വാഴ്ച വൈകുന്നേരം 4. 30ന് ഹോസ്ദുർഗ് മാന്തോപ്പ് മൈതാനത്തു നിന്നും കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിലേക്ക്  പ്രതിഷേധ മാർച്ച് നടത്തുകയാണ്. മുഴുവൻ കെ.പി.എസ്.ടി.എ അംഗങ്ങളും പ്രതിഷേധ മാർച്ചിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജില്ലാ പ്രസിഡണ്ട്/ സെക്രട്ടറി/ ട്രഷറർ.
🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪

Saturday 27 July 2019

KPSTA സ്വദേശി ക്വിസ്


Sunday 21 July 2019

എ.ഇ.ഓ. ഓഫീസ് ധർണ്ണ

Sunday 14 July 2019

HM ശില്പശാല

*കെ.പി എസ് .ടി . എ പ്രഥമാധ്യാപക പരിശീലനം നടത്തി.*

കെ.പി.എസ്.ടി.എ കാസറഗോഡ്  ഹെഡ്മാസ്റ്റേർസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ധ്യാപകർക്ക് പരിശീലനം നൽകി. സർവ്വീസ് ചട്ടങ്ങളും നിയമങ്ങളും സംബന്ധിച്ച്  റിട്ടയേർഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പി.കെ രഘുനാഥ് ക്ലാസ്സെടുത്തു. സ്പാർക്ക്, സമന്വയ, ഇഗ്രാൻറ് സ് ,ഉച്ചഭക്ഷണ പരിപാടി തുടങ്ങിയ വിവിധ ഓൺലൈൻ സംവിധാനങ്ങളെ സംബന്ധിച്ച് എച്ച് എം ഫോറം കൺവീനർ എം കെ ബാബുരാജ് ക്ലാസ്സെടുത്തു.
  പരിശീലന പരിപാടി ജില്ലാ പ്രസിഡന്റ് അലോഷ്യസ് ജോർജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേർസ് ഫോറം ചെയർമാൻ ടോംസൺ ടോം അദ്ധ്യക്ഷനായിരുന്നു. ചെറുവത്തൂർ ഉപജില്ലാ ഓഫീസറായി സ്ഥലം മാറി പോകുന്ന ടോംസൺ ടോമിനെ ജില്ലാ സെക്രട്ടറി ജി.കെ ഗിരീഷ് അനുമോദിച്ചു.  ജില്ലാ ട്രഷറർ പ്രദീപ് കുമാർ പി.വി, സംസ്ഥാന സമിതിയംഗം കെ ഒ രാജീവൻ, സംസ്ഥാന സർവ്വീസ് സെൽ കൺവീനർ ജോർജ്കുട്ടി ജോസഫ്, എൻ കെ ബാബുരാജ് ജില്ലാ വൈസ് പ്രസിഡൻറ് പി.എ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Saturday 13 July 2019

LSS/USS ORIENTATION

https://kpstaksd.blogspot.com/2019/07/lssuss.html

LSS/USS ORIENTATION

   LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്.


KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം

  

Friday 12 July 2019

Notice

D D E OFFICE MARCH

S E T O COLLECTORATE MARCH


seto march