website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Saturday 30 July 2011

സര്‍വ ശിക്ഷാ അഭിയാന്റെ വിവിധ ബി.ആര്‍.സി കളില്‍ ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ ഒഴിവിലേയ്ക്ക് ഗവണ്‍മെന്റ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍, ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് എച്ച്.എസ്.എ തസ്തികയില്‍ 10 വര്‍ഷത്തെ സര്‍വീസ് നിര്‍ബന്ധം. പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് ബിരുദം നിര്‍ബന്ധം. അതത് ജില്ലകളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുളള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന. ഔദ്യോഗിക വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന അപേക്ഷ, സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. പൂര്‍ണരൂപത്തിലുളള അപേക്ഷ സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം - 695033 വിലാസത്തില്‍ ആഗസ്റ് 16 ന് മുമ്പ് ലഭിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക എസ്.എസ്.എ സ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസിലും, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും ലഭിക്കും. 


2011, ജൂലൈ 23, ശനിയാഴ്ച


എസ്.എസ്.എ റിസോഴ്‌സ് അദ്ധ്യാപകരെ നിയമിക്കുന്നു



കാസര്‍കോട്: എസ്.എസ്.എ. നടപ്പിലാക്കി വരുന്ന സംയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ റിസോഴ്‌സ് അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യത: പ്ലസ് ടു, ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത റെഗുലര്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, ടി.ടി.സി അല്ലെങ്കില്‍ ബി.എഡ്‌യോഗ്യതയുള്ളവരോ ആയിരിക്കണം. യോഗ്യതയുളളവരുടെ അഭാവത്തില്‍ അംഗീകൃത സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിഗ്രിയോ, ഡിപ്ലോമയോ മാത്രം ഉള്ളവരേയും പരിഗണിക്കും. അപേക്ഷകര്‍ കുറഞ്ഞത് മൂന്ന് വര്‍ഷം സേവനം ചെയ്യുമെന്ന് കരാര്‍ നല്‍കണം.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും ഉണ്ടാവണം. ആഗസ്റ്റ് എട്ടിനകം അപേക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍, എസ്.എസ്.എ കാസര്‍കോട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം
.

2011, ജൂലൈ 22, വെള്ളിയാഴ്ച

എസ്.എസ്. എ. പ്രോഗ്രാം ഓഫീസര്‍മാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നു


കാസര്‍കോട്: എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം ഓഫീസര്‍ -ജനറല്‍ ഒഴിവിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ജോലിചെയ്യുന്ന ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, സീനിയര്‍ ഡയറ്റ് ലക്ചറര്‍, എ.ഇ.ഒ, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഡയറ്റ് ലക്ചറര്‍, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ - ഐ.ഇ.ഡി. സി തസ്തികയിലേക്കുളള അപേക്ഷകര്‍, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ട്രെയിനിങ്ങുമുള്ള വികലാംഗര്‍ക്കുളള സ്‌പെഷ്യല്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാരായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവരില്ലെങ്കില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പരിഗണിക്കും.

എയ്ഡഡ് സ്‌കൂള്‍ സര്‍വീസിലുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. ജനറല്‍ തസ്തികയിലേക്ക് പാലക്കാട് ജില്ലയില്‍ -3, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടുവീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓരോ ഒഴിവ് വീതവുമാണുള്ളത്. ഐ.ഇ.ഡി.സി തസ്തികയിലേക്ക് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോ ഒഴിവുവീതമുണ്ട്. അപേക്ഷയുടെ മാതൃക ജില്ലാ പ്രോജക്ട് ഓഫീസുകളിലും സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ തിരുവനന്തപുരത്തുള്ള ഓഫീസിലും ലഭ്യമാണ്. നിശ്ചിത മാതൃകയിലുളള അപേക്ഷ, മാതൃവകുപ്പില്‍ നിന്നുളള നിരാക്ഷേപപത്രം സഹിതം ആഗസ്റ്റ് 10 നകം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ കാര്യാലയം, എസ്.എസ്. എ ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പോസ്റ്റ്, തിരുവനന്തപുരം - 695033 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം
.

2011

Sunday 17 July 2011

ദിവസവേതന അധ്യാപകരുടെ ശമ്പളം കൂട്ടണം -ജി.എസ്.ടി.യു.



കാസര്‍കോട്: ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ച മുഴുവന്‍ അധ്യാപകരുടെയും ശമ്പളം വര്‍ധിപ്പിക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. അവരുടെ സര്‍വീസ് സീനിയോറിറ്റിക്ക് പരിഗണിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.

ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, വി.എം.ഷാഹുല്‍ ഹമീദ്, കെ.അനില്‍കുമാര്‍, എം.തമ്പാന്‍ നായര്‍, എ.സുനില്‍കുമാര്‍, കെ.ഐ.തോമസ്, ഒ.രജിത, വി.ഭവാനി എന്നിവര്‍ സംസാരിച്ചു.

Thursday 14 July 2011

GOVT ORDERS IN GENERAL EDUCATION DEPT

Directions and application form about Teachers Award 2011-2012
07.07.2011Modified Order No.D1/28048/11/DPI dated 07.07.2011
05.07.2011Order No.D1/28048/2011/DPI dated 06.07.2011
05.07.2011Order No.D1/28047/2011/DPI dated 05.07.2011
05.07.2011Order No.D1/28046/2011/DPI dated 05.07.2011
21.06.2011Application for out of turn promotion as HM/AEO from Tamil/Kannada knowing HSA's
07.04.2011Reversion to parent department - posting of V.V premarajan, Lecturer -order
06.04.2011CR required in the cadre of Junior superintendents for the posting of senior superintendents
06.04.2011CR required in the cadre of HSA for departmental
promotion committe(lower) 2011
05.04.20113% reservation in appointment for physically handicapped candidates in companies/Corporation/ Boards-orders issued
02.04.2011DIET- Deputation of district programme officers to SSA-reversion to parent department -orders issued
02.04.2011Promotion and postings in the cadre of senior superintendents
01.04.2011DIET Principals charge arrangement - Full additional charge - Orders issued
30.03.2011Retirement on superannuation of gazetted ministerial officers
09.03.2011TTC Exam Concession to CWSN March 2011
23-3-2011Mother tongue learing in Kerala - Malayalam as compulsory subject in schooling 
report and instructions
22-3-2011Final Seniority list of HSAs for the period from 01/01/1991 to 31/12/1996
Order ------- - Final seniority list of HSA
20-3-2011Final seniority list of Tamil knowing HSA eligible for Promotion as Headmaster for the year 2009-10

TRANSFER 2011-12 TO GOVT MODEL MRHS

വിവിധ ജില്ലകളിലെ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഉണ്ടാകുന്ന അദ്ധ്യാപക ഒഴിവുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകരായി ജോലി നോക്കുന്നവരും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരുമായ അദ്ധ്യാപകരുടെ പാനല്‍ തയ്യാറാക്കും. വിവിധ വിഷയങ്ങളിലെ ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കും, പ്രൈമറി അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. ജില്ലക്ക് വെളിയില്‍ ജോലി നോക്കുന്നവര്‍ ജില്ലാന്തര സ്ഥലംമാറ്റത്തിനുള്ള ഫോറത്തില്‍ അപേക്ഷിക്കണം. അപേക്ഷ ബന്ധപ്പെട്ട സ്കൂള്‍ മേലധികാരി മുഖേന ജൂലൈ 31-നകം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നേരിട്ടോ ഫാക്സ് മുഖേനയോ (ഫാക്സ് : 0471-2324605) നല്‍കണം. നിയമനം ലഭിക്കുന്ന അദ്ധ്യാപകര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തണം. സ്ഥലംമാറ്റം നല്‍കി നിയമിക്കുന്ന അദ്ധ്യാപകര്‍ നിര്‍ബന്ധമായും മൂന്ന് വര്‍ഷം ജോലിനോക്കണം.


    Monday 11 July 2011

    GSTU KASARAGOD REV DIST LEADERSHIP CAMP,GFHS KANHANGAD, MARAKKAPPU KADAPPURAM,09/07/2011 TO 10/07/2011


































    Sunday 3 July 2011


    ഏകീകൃത സിലബസ് ആവശ്യപ്പെട്ട് ജി.എസ്.ടി.യു. മാര്‍ച്ച്



    കാസര്‍കോട്: ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ച് നടത്തി. സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എതിര്‍പ്പില്ലാരേഖ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക, ഏകീകൃത സിലബസ് നടപ്പാക്കുക, അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വി.എം.ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. ടി.കെ.എവുജിന്‍, കെ.സരോജിനി, കെ.വേലായുധന്‍, എ.ജെ.പ്രദീപ് ചന്ദ്രന്‍, കെ.രാജീവന്‍, കെ.അനില്‍കുമാര്‍, എ.കെ.രമ എന്നിവര്‍ സംസാരിച്ചു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും വി.ജെ.ആന്‍ഡ്രൂസ് നന്ദിയും പറഞ്ഞു.

    Saturday 2 July 2011

    TEXT BOOK SHORTAGE


    സ്ക്കൂള്‍ തുറന്നിട്ട് മാസം ഒന്നു കഴിഞ്ഞു. കുട്ടികള്‍ക്ക് ഇനിയും പാഠപുസ്തകങ്ങള്‍ ലഭിക്കാനുണ്ട്. ഇതേക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാനായി വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാഠപുസ്തക വിതരണം ഊര്‍ജ്ജിതമാക്കാനുള്ള നടപടികളെടുത്തിരിക്കുകയാണ്. അതിന്റെ ഭാഗമായി പുറത്തിറക്കിയ സര്‍ക്കുലറിലേക്ക് ഏവരുടേയും ശ്രദ്ധ ക്ഷണിക്കട്ടെ. " 2011-12 അദ്ധ്യയനവര്‍ഷത്തിലെ സംസ്ഥാന ഗവണ്‍മെന്റ് /എയഡഡ് സ്കളൂകളില്‍ ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങള്‍ സംബന്ധിച്ച കണക്ക് അടിയന്തിരമായി ശേഖരിക്കേണ്ടിയിരിക്കുന്നു. ഇതിനായി ഓരോ സ്ക്കൂളുകളും ഇതിനകം ലഭിച്ചതും ഇനി ലഭിക്കാനുള്ളതുമായ പുസ്തകങ്ങളുടെ എണ്ണം ഓണ്‍ലൈനായി 4-7-2011 നകം കൃത്യമായി നല്‍കണം. ചുവടെപ്പറയുന്ന മാര്‍ഗരേഖകള്‍ പാലിക്കേണ്ടതാണ്. ജൂണ്‍മാസത്തില്‍ shortage സംബന്ധിച്ച കണക്ക് ഓണ്‍ലൈനായി നല്‍കിയതും അല്ലാത്തതുമായ സ്ക്കൂളുകളും, ഇതു സംബന്ധിച്ച് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയവരും ഇപ്പോള്‍ ഈ ഫോര്‍മാറ്റില്‍ ഡേറ്റ നല്‍കണം. സൊസൈറ്റി ക്രമത്തിലല്ല, സ്ക്കൂള്‍ ക്രമത്തിലാണ് ഡേറ്റ അപ്​ലോഡ് ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ ചെയ്യേണ്ട വിധം ചുവടെ നല്‍കിയിരിക്കുന്നു.
    നമ്പര്‍പുസ്തകംആദ്യം ഓര്‍ഡര്‍ ചെയ്ത എണ്ണംയഥാര്‍ത്ഥത്തില്‍ ആവശ്യമായ എണ്ണംഇതിനകം ലഭിച്ച പുസ്തകങ്ങളുടെ എണ്ണം
    Sl NoTitle(No.of copies ordered)(No.of copies actually required)(No of copies received)
    (A)(B)(C)(D)(E)










    A മുതല്‍ C വരെയുള്ള ഡാറ്റ, സൈറ്റില്‍ ലഭ്യമായിരിക്കും. മറ്റ് രണ്ട് കോളങ്ങളാണ് ഓരോ സ്ക്കൂളും എന്റര്‍ ചെയ്യേണ്ടത്. (താഴെ സ്ക്രീന്‍ ഷോട്ട് നല്‍കിയിരിക്കുന്നു)
    ഇതിലേക്കായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

    C എന്ന കോളത്തില്‍ ഓരോ ടൈറ്റിലിനും വേണ്ടി വരുമെന്ന് കരുതി മുന്‍കൂട്ടി നല്‍കിയ എണ്ണമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കില്‍ അക്കാര്യമാണ് D എന്ന കോളത്തില്‍ ചേര്‍ക്കേണ്ടത്. ഉദാഹരണത്തിന് 7-ം ക്ലാസിലെ സോഷ്യല്‍ സയന്‍സ് (മലയാളം) 800 എന്നാണ് ആദ്യം ഓര്‍ഡര്‍ നല്‍കിയത് എന്നിരിക്കട്ടെ. യഥാര്‍ത്ഥത്തില്‍ വേണ്ടത് ഇതിനേക്കാള്‍ കുറവോ കൂടുതലോ അല്ലെങ്കില്‍ അതു തന്നെയോ ആകാം. ഏതായാലും അത്തരത്തില്‍ വേണ്ട യഥാര്‍ത്ഥ എണ്ണമാണ് D യില്‍ രേഖപ്പെടുത്തേണ്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ കുട്ടികളുടെ എണ്ണത്തില്‍ 50 ന്റെ കുറവു വന്നിട്ടുണ്ടെങ്കില്‍ 850 എന്നും മാറ്റമില്ലെങ്കില്‍ 800 എന്നുമാണ് D കോളത്തില്‍ ചേര്‍ക്കേണ്ടത്.

    ആദ്യം ഓര്‍ഡര്‍ നല്‍കാതിരുന്ന ഇനം പാഠപുസ്തകങ്ങളും ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കാം. ഉദാഹരണത്തിന് 7-ം ക്ലാസിലെ സോഷ്യല്‍ സയന്‍സ് (ഇംഗ്ലീഷ്) ആദ്യ ഓര്‍ഡറില്‍ 0 ആയിരുന്നു. ഇപ്പോള്‍ 40 കോപ്പികള്‍ വേണമെന്നുണ്ടെങ്കില്‍ D എന്ന കോളത്തില്‍ 40 എന്നു ചേര്‍ക്കാം.

    ആദ്യ ഓര്‍ഡറില്‍ ഏതെങ്കിലും ഏതെങ്കിലും ടൈറ്റിലുകള്‍ വിട്ടു പോയിരുന്നെങ്കിലും അവയ്ക്ക് നേരെ D എന്ന കോളത്തില്‍ ആവശ്യകത രേഖപ്പെടുത്താം.

    ഇതിനകം ലഭിച്ച പുസ്തകങ്ങളുടെ എണ്ണമാണ് E എന്ന കോളത്തില്‍ ചേര്‍ക്കേണ്ടത്. വിതരണ ഏജന്‍സി വഴിയും പ്രസില്‍ നിന്നോ സ്റ്റോറില്‍ നിന്നോ നേരിട്ടും മറ്റ് സ്ക്കൂളുകളില്‍ നിന്ന് അഡ്ജസ്റ്റ്മെന്റ് വഴിയും ലഭിച്ച പുസ്തകങ്ങളുടെ ആകെ എണ്ണമാണ് ഇവിടെ ചേര്‍ക്കേണ്ടത്.

    ആദ്യ ഓര്‍ഡറില്‍ അബദ്ധവശാല്‍ എണ്ണം കാണിച്ചതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലാത്തതുമായ ഏതെങ്കിലും പുസ്തകങ്ങളുണ്ടെങ്കില്‍ അവയുടെ നേരെ D കോളത്തില്‍ 0 എന്നു ചേര്‍ക്കണം."

    GSTU DDE OFFICE MARCH,02/07/2011


    ജി.എസ്.ടി.യു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി


    kasaragod.com, news, vartha, kasaragodvartha, kasaragodnews
    കാസര്‍കോട്: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, ഏകീകൃത സിലബസ് നടപ്പിലാക്കുക, അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക,കേന്ദ്ര  ശമ്പള പരിഷ്‌കരണം പ്രാവര്‍ത്തികമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജി.എസ്.ടി.യു ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് അനില്‍ കുമാര്‍, എ.കെ രമ, സരോജിനി, സുനില്‍ കുമാര്‍.എ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വിഎം ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ടി.കെ എബിജിന്‍, കെ. വേലായുധന്‍, എ.ജെ പ്രദീപ് ചന്ദ്രന്‍  .കെ. രാജീവന്‍ , തുടങ്ങിയവര്‍ സംസാരിച്ചു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും, വി.ജെ ആന്ത്രോസ് നന്ദിയും പറഞ്ഞു.