website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Sunday 12 January 2020

സംസ്ഥാന സമ്മേളനം 2020 ഫെബ്രുവരി 5, 6, 7, 8 തീയ്യതികളിൽ തൃശൂർ വെച്ച്

പ്രിയ സുഹൃത്ത,

ധീരമായഅധ്യാപകപക്ഷനിലപാടുകളാലും, സമര പരിപാടികൾ കൊണ്ടും കേരളത്തിലെ പൊതു വിദ്യാഭ്യാസ
മേഖലയിെലെ തിളക്കമാർന്ന പ്രവർത്തന പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്ന അധ്യാപക പ്രസ്ഥാനമാണ്. കെ.പി.
എസ്. ടി. എ. സർക്കാരുകൾ എന്തായാലും അധ്യാപക വിരുദ്ധ നിലപാടുകൾ സ്വീകരിച്ചാൽ ശക്തമായി ചെറുക്കുകയും . സദുദ്യമങ്ങൾക്ക് പൂർണ പിന്തുണ നൽകുകയും ചെയ്യുന്ന ആദർശാധിഷ്ഠിത നിലപാടാണ് സംഘടന എന്നും സ്വീകരിച്ചിട്ടുളളത്. പൊതു വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന്  പിന്തുണ നൽകിയപ്പോൾ തന്നെ പ്രവൃത്തി ദിവസങ്ങൾ ക്രമാതീതമായി കൂട്ടുവാനുളള ശ്രമം, മെഡിസെപ്പ് എന്ന പേരിൽ കൊണ്ടുവന്ന തട്ടിക്കൂട്ട്  ആരോഗ്യ ഇൻഷുറൻസ് പദ്ധതി,
ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാൻ വൈകിയത് പ്രതികാരശിക്ഷാനടപടികൾ,സ്ഥലംമാറ്റങ്ങൾ എന്നിവയ്ക്കെതിരെയെല്ലാം ശക്തമായ സമര പരിപാടികൾ നടത്തി സർക്കാരിനെ കണ്ട് അനുകൂലതീരുമാനങ്ങൾ
എടുപ്പിക്കാൻ കെ പി എസ് ടി എ ക്ക് കഴിഞ്ഞിട്ടുണ്ട്, അധ്യാപകരു ടെ സ്വകാര്യ സ്കൂൾ സേവനം ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കിയ (അന്യായഉത്തരവിനെതിരെ സമര പരിപാടികളിലൂടെയും നിയമ വഴികളിലൂടെയും കെ പി.എസ് ടി എ
ശക്തമായി പോരാടുകയുണ്ടായി.

- അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കൽ, മാനേജർമാരുടെ ശിക്ഷാധികാരം, അൺ എയ്ഡഡ് വിദ്യാലയങ്ങൾ
അനുവദിക്കൽ, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കാത്തത്, അശാസ്ത്രീയ മായ ഹൈ സ്ക്കൂൾ ഹയർസെക്കന്ററി
ലയനനീക്കം, അവധി ദിവസങ്ങളിലെ സമാന്തരവിദ്യാഭ്യാസ പ്രവർത്തന പരിപാടികൾ, പ്രീ പ്രമറികൾക്ക് അംഗ
കാരം നൽകാത്തത് സ്പെഷലിസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനit)ത്, സ്റ്റാറ്റ്യൂട്ടറി പെൻഷൻ എൽ ഡിഎഫ് വാഗ്ദാനം നടപ്പിലാകാത്തത്. ഗ്രാന്റുകൾ കിട്ടാത്തത്, ഉച്ചഭക്ഷണത്തിന്റെ പേരിലുളള പീഡനങ്ങൾ, ഭവനനിർമ്മാണ വായ്പാ പദ്ധതി പുനസ്ഥാപിക്കാത്തത് എന്നിവക്കെതിരെയും കെ പി എ സ് ടി.എ .ശക്തമായ പ്രക്ഷോഭപരിപാടികൾ നടത്തിക്കൊണ്ടിരിക്കുകയാണ്

- ഇൗ സാഹചര്യത്തിൽ സംഘടനയുടെ വിവിധ തലങ്ങളിലെ സമ്മേളനങ്ങൾക്ക് മുൻ കാലങ്ങളേക്കാളും
(പ്രാധാന്യം കൈവന്നിരിക്കുകയാണ്. ഈ വർഷത്തെ സംസ്ഥാന സമ്മേളനം 2020 ഫെബ്രുവരി 5, 6, 7, 8 തീയ്യതികളിൽ തൃശൂർ വെച്ച് നടക്കുകയാണ്. (പതിനായിരക്കണക്കിന് അധ്യാപകർ പങ്കെടുക്കുന്ന പ്രകടനം, വിവിധ മത്സര പരിപാടികൾ,വിവിധ സമ്മേളനങ്ങൾ എന്നിങ്ങനെവിപുലമായപരിപാടികളോടെയാണ് സമ്മേളനം നടത്തുന്നത്. രാഷ്ട്രീയ,
സാംസ്കാരിക, സംഘടനാ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ സംബന്ധിക്കും. സമ്മേളനത്തിന്റെ
വിജയകരമായി നടത്തിപ്പിനായി താങ്കളുടെ മുഴുവൻ സമയ സാന്നിധ്യവും സഹായസഹകരണങ്ങളുംഉണ്ടാകണമെന്ന്സ്നേഹ പുരസ്സരം അഭ്യർഥിക്കുന്നു.

പ്രസിഡണ്ട് / ജനറൽ സെക്രട്ടറി


Thursday 9 January 2020

 KPSTA 
- കാസർഗോഡ്
ജില്ലാ സമ്മേളനം
സംഘാടക സമിതിരൂപീകരണ യോഗം
10, 1.2020 വെള്ളിയാഴ്ച 4.30 PM
GWUPS ചെറുവത്തൂരിൽ

കെ.പി.എസ്.ടി.എ

മാന്യരേ,
കെ.പി.എസ്.ടി.എ കാസർഗോഡ് ജില്ല
- സമ്മേളനം ഫെബ്രുവരി ആദ്യവാരം
ചെറുവത്തൂരിൽ വെച്ച് നടത്തുന്ന വിവരം
- അറിഞ്ഞിട്ടുണ്ടാകുമല്ലോ.സമ്മേളനം
വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതിരൂപീകരണ യോഗം 10.1.2020 ന് വെള്ളി വൈകു.430 ന് GWUPS ചെറുവത്തൂരിൽ വെച്ച് നടക്കുന്നു. യോഗത്തിൽ താങ്കളുടെ സാന്നിധ്യം അഭ്യർത്ഥിക്കുന്നു.


ജില്ലാ കമ്മിറ്റിക്കുവേണ്ടി
പ്രസിഡണ്ട് സെക്രട്ടറി ട്രഷറർ

Monday 6 January 2020

ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ് BIMS വഴിയാക്കിയതിലൂെടെ ഹെഡ് മാസ്റ്റർ മാർ അനുഭവിക്കുന്ന ദുരിതങ്ങൾ അവസാനിപ്പിക്കണഠ എന്ന ആവശ്യവുമായി KPSTA സമര രംഗത്തേക്ക്

കൃത്യസമയത്ത് ഫണ്ട് വിതരണം ചെയ്യാതെ ഉച്ച ഭക്ഷണ പദ്ധതി അവതാളത്തിലാക്കരുത്.

ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ് BIMS വഴിയാക്കിയതിലൂെടെ ഹെഡ് മാസ്റ്റർ മാർ അനുഭവിക്കുന്ന ദുരിതങ്ങൾ അവസാനിപ്പിക്കണഠ എന്ന ആവശ്യവുമായി KPSTA സമര രംഗത്തേക്ക്. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനു പകരം കൂടുതൽ പ്രയാസകരമാക്കിത്തീർക്കുകയാണ് സർക്കാർ ചെയ്യുന്നത്. നീക്കിവെച്ച തുക സർക്കാർ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാതിരിക്കാനും അതുവഴി സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമാണ് സർക്കാർ ശ്രമം. സ്വന്തം പണം ഉപയോഗിച്ച്  ഉച്ചക്കഞ്ഞി വിതരണം ചെയ്ത ശേഷം പ്രസ്തുത തുകയ്ക്കായി ഓഫീസുകൾ കയറിയിറേങ്ങേണ്ടിവരുന്ന ദുരവസ്ഥയിലാണ് പ്രധാനാധ്യാപകർ.

ഇത്തരത്തിലുള്ള സർക്കാർ നടപടികൾ പിൻവലിക്കണെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിലേക്ക് മുഴുവൻ ഹെഡ് മാസ്റ്റർമാരെയും സ്വാഗതം ചെയ്യുന്നു

ജില്ലാ കമ്മറ്റി