website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Friday 31 August 2012


Contributory Pension for an 
Assured Future


The decision to introduce contributory pension scheme in the state will not be withdrawn, said CM. He was speaking at the meeting of the representatives of service organizations held to discuss the proposal. CM made it clear that if any person inducted into service in April next year dies, the heir who applies for job through die in harness scheme will be given the monthly salary of the person who died till the heir is given a job. By bringing in such a scheme the Government is spending Rs 1200 crore every year towards the pension of those who are inducted into Government service. While implementing the new scheme, no allowances of any Government employee will be lost instead they are assured pension after retirement. Recommendations of employees regarding contributory pension will be taken into consideration by the Government and the same will be brought to the attention of the Centre. The minimum pension as pointed out the by the service organizations would be given prime importance while discussing the issue with the centre. The Union Government in 2004, and later, implemented the contributory pension scheme in most states of India and also in public sector undertakings, leaving only Kerala, West Bengal and Tripura. But since the Central Government has given clear direction regarding the scheme the State Government has got no options left. CM said that if such a step is not taken then it would be almost impossible to give pension. Increasing the pension age and implementing contributory pension scheme has got no connection. Both are separate issues. CM reassured that pension age will be hiked only after consultation with the youth. According to the new contributory pension scheme a government employee needs to share a fixed percentage of his or her basic pay and the dearness allowance combined, which will be reciprocated by an equal share by the government. The amount will be deposited in the account of the employee, the major share of which will be invested in securities of Union, State or similar other institutions.

Friday 24 August 2012

K TET ONLINE HALL TICKET

 
K-TET EXAMINATION AUGUST 2012

Time Schedule

Notification
:
17/07/2012
Starting Date of Online Registration
:
18/07/2012
Last Date of Online Registration
:
06/08/2012, 5 PM
Last Date of Receipt of Printed Application Form
:
10/08/2012, 5 PM
Issue of Online Hall Ticket
:
16/08/2012 onwards
Date of Examination
 
Category I
:
25/08/2012
Category II
:
27/08/2012
Category III
:
01/09/2012


Online Registration
Downloads
How to apply for K-TET
Notification
Prospectus
Syllabus
K-TET Contact Numbers

0471-2546832, 0471-2546823, 0471-2546816

Saturday 18 August 2012

GSTU TET COACHING CLASS AT GHSS KASARAGOD ON 19/08/2012









ജി എസ് ടി  യു  കാസറഗോഡ് വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ആഭിമുഘ്യത്തില്‍ tet കോച്ചിംഗ് ക്ലാസ്സ്‌ നടത്തി .സെക്രട്ടറി പി ടി ബെന്നി സ്വാഗതം പറഞ്ഞു .എ കെ രെമ അധ്യക്ഷത വഹിച്ചു. .സ്റ്റേറ്റ് executive member എ ജെ pradeep  chandran   ഉദ്ഘാടനം നിര്‍വഹിച്ചു.രാജേഷ്‌,സുനില്‍ കുമാര്‍ ,ജോസ് മാത്യു എന്നിവര്‍ സംസാരിച്ചു . DIET LECTURER SHASIDHARA  ,നന്ദികേശ്  തുടങ്ങിയവര്‍ ക്ലാസ്സ്‌ എടുത്തു .




സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് 3200 രൂപ; അലവന്‍സ് 2000 രൂപ

Published on  18 Aug 2012
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ബോണസിലും ഉത്സവബത്തയിലും 10 ശതമാനത്തിന്റെ വര്‍ധന. 14,500 രൂപവരെ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 3200 രൂപ ബോണസ് ലഭിക്കും.

കഴിഞ്ഞ വര്‍ഷം 2900 രൂപയായിരുന്നു ബോണസ്.

ബോണസ് പരിധിക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് 2000 രൂപയാണ് ഫെസ്റ്റിവല്‍ അലവന്‍സ്. മുന്‍വര്‍ഷം ഇത് 1750 രൂപയായിരുന്നു.

ഇതിനു പുറമേ എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 10,000 രൂപയുടെ ഓണം അഡ്വാന്‍സും അനുവദിച്ചിട്ടുണ്ട്. ഈ തുക അഞ്ച് തുല്യമാസ തവണകളായി തിരിച്ചടയ്ക്കണം. അഡ്വാന്‍സ് ഈ മാസം 23 മുതല്‍ വിതരണം ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.

ബോണസ്, ഉത്സവബത്ത എന്നിവയ്ക്ക് അര്‍ഹതയില്ലാത്ത സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 610 രൂപ പ്രത്യേക ഉത്സവബത്തയും പ്രോ-റാറ്റ പെന്‍ഷന്‍കാര്‍ക്ക് 550 രൂപയും കുടുംബപെന്‍ഷന്‍കാര്‍ക്ക് 500 രൂപയും എക്‌സ്-ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് 500 രൂപയും പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്‍റ് പെന്‍ഷന്‍കാര്‍ക്ക് 500 രൂപയും പ്രത്യേക ഉത്സവബത്തയും പ്രഖ്യാപിച്ചിട്ടുണ്ട്.

Friday 17 August 2012

onam exam

Wednesday 8 August 2012


സെറ്റോ കളക്ടറേറ്റ് മാര്‍ച്ച് നടത്തി
Posted on: 08 Aug 2012



കാസര്‍കോട്:പരിധി നിശ്ചയിക്കാതെ ഒരുമാസത്തെ ശമ്പളം ബോണസ്സായി നല്‍കുക, പെന്‍ഷന്‍ പ്രായം അറുപത് ആക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെറ്റോവിന്റെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും കളക്ടറേറ്റ്മാര്‍ച്ച് നടത്തി.

ജി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ജെ.ശശി ഉദ്ഘാടനംചെയ്തു. സെറ്റോ ജില്ലാ ചെയര്‍മാന്‍ പി.വി.രമേശന്‍ അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ട്രഷറര്‍ പി.കെ.ചന്ദ്രശേഖരന്‍, എ.വി.രാജഗോപാലന്‍, ടി.കെ.എവ്ജിന്‍, കെ.ശ്രീകാന്ത്, കെ.ഒ.രാജീവന്‍, പി.ദേവദാസ്, ടി.എം.സദാനന്ദന്‍, വി.ദാമോദരന്‍, കരുണാകരന്‍, എം.മോഹനന്‍, ജിജി തോമസ്, വി.പി.തോമസ്, സി.സുകുമാരന്‍, എ.ജെ.പ്രദീപ്ചന്ദ്രന്‍, സുരേന്ദ്രന്‍ ചീമേനി, വി.വി.സുകുമാരന്‍, കെ.വി.ഭക്തവത്സലന്‍, കെ.സി.സുജിത്കുമാര്‍, കെ.സരോജിനി, സുരേഷ് പെരിയങ്ങാനം, എ.സുനില്‍കുമാര്‍, എം.സീതാരാമ എന്നിവര്‍ സംസാരിച്ചു.

Tuesday 7 August 2012

അധ്യാപകരും ജീവനക്കാരും കളക്ടറേറ്റ് മാര്‍ച്ച് നടത്തി

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തുക, ഒരു മാസത്തെ ശമ്പളം പരിധി നിശ്ചയിക്കാതെ ബോണസ് അനുവദിക്കുക, ഇന്ധന വില നിയന്ത്രണം പൂര്‍ണ്ണമായി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധി അധ്യാപകരും, ജീവനക്കാരും പങ്കെടുത്തു. കളക്ടറേറ്റ് പരിസരത്തു നടത്തിയ മാര്‍ച്ചിന്റെ ഉദ്ഘാടനം ജി എസ് ടി യു സംസ്ഥാന പ്രസിഡണ്ട് ജെ ശശി നിര്‍വ്വഹിച്ചു. സെറ്റോ ജില്ലാ ചെയര്‍മാന്‍ പി വി രമേശന്‍ അധ്യക്ഷത വഹിച്ചു. പി കെ ചന്ദ്രശേഖരന്‍, വിവിധ സര്‍വ്വീസ് സംഘടന നേതാക്കളായ എ വി രാജഗോപാലന്‍, വി ദാമോദരന്‍, ടി കെ എവിജിന്‍, സദാനന്ദന്‍ മാസ്റ്റര്‍, കെ ഒ രാജീവന്‍, ടി ദിനേശന്‍, ടിറ്റോ ജോസഫ്, മോഹനന്‍ മാസ്റ്റര്‍, ജിജി തോമസ്, കെ പി രാജഗോപാലന്‍, വിശ്വന്‍, പി നാമദേവന്‍, പി വി ഹരി, കെ എന്‍ മുരളീധരന്‍, പി ദേവദാസ്, പി വി തോമസ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജി എസ് ടി യു ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതം പറഞ്ഞു.

Friday 3 August 2012


ഇന്‍കം ടാക്സ് റിട്ടേണ്‍ 2011-12


2011-12 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 31 എന്നുള്ളത് ആഗസ്റ്റ് 31 വരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.   2011 ഏപ്രില്‍ 1 മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള വരുമാനം മുന്‍കൂട്ടി കണ്ട് അടയ്ക്കേണ്ടുന്ന ഇന്‍കം ടാക്സ് കണക്കാക്കി ഗഡുക്കളായോ അതല്ലെങ്കില്‍ ഒറ്റത്തവണയായോ കഴിഞ്ഞ ഫെബ്രുവരി മാസത്തോടു കൂടി അടച്ചിട്ടുണ്ടായിരിക്കും. ഇങ്ങനെ അടച്ചിട്ടുള്ള ടാക്സിന്റെ റിട്ടേണ്‍ ആണ് ഇപ്പോള്‍ നല്‍കേണ്ടത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിന്റെ  23/06/2011 ലെ സര്‍ക്കുലര്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്‍കം റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട രീതികളില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്.





Easy Tax
Relief Calc
Arrear Splitter
Tax Rates
Anticipatory



5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല. 

5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ ഇന്‍കം ടാക്സ് അടക്കേണ്ടതില്ല എന്നല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. അനുവദനീയമായ കിഴിവുകള്‍ക്ക് ശേഷം 5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ തങ്ങളുടെ പാന്‍ നമ്പരും സേവിംഗ്സ് ബാങ്ക് അക്കൌണ്ടില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തില്‍ പലിശയിനത്തില്‍ ലഭിച്ച വരുമാനവും ഡിസ്ബേര്‍സിംഗ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ മതി. അതിന്റെ അടിസ്ഥാനത്തില്‍ ഡിസ്ബേര്‍സിംഗ് ഓഫീസര്‍ നമുക്ക് ഫോം-16 ഒപ്പിട്ടു നല്‍കണം. ഇത് ടാക്സ് അടച്ചതിന്റെ അല്ലെങ്കില്‍ ടാക്സ് അടയ്ക്കാനുണ്ടായിരുന്നില്ല എന്നതിന്റെ തെളിവായി സൂക്ഷിച്ചിരുന്നാല്‍ മതി. ഇങ്ങനെയുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല.
എന്നാല്‍ താഴെ പറയുന്ന വിഭാഗത്തില്‍ വരുന്നവര്‍ അവരുടെ വരുമാനം 5 ലക്ഷത്തില്‍ താഴെയാണെങ്കിലും ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം.
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ തൊഴിലുടമസ്ഥരുടെ കീഴില്‍ ജോലി ചെയ്തവര്‍. ഇത് പ്രധാനമായും പ്രൈവറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. ട്രാന്‍സ്ഫര്‍, പ്രമോഷന്‍ എന്നിവയൊന്നും ഈ കാറ്റഗറിയില്‍ വരുന്നില്ല
  • സേവിംഗ്സ് ബാങ്ക് അക്കൌണ്ടില്‍ നിന്നുമുള്ള പലിശ വരുമാനം 10,000 രൂപയില്‍ കൂടുതലുള്ളവര്‍
  • ശമ്പളവും സേവിംഗ്സ് ബാങ്ക് അക്കൌണ്ടില്‍ നിന്നുള്ള പലിയ വരുമാനവും കൂടാതെ മറ്റ് സ്രോതസ്സുകളില്‍ നിന്നും വരുമാനമുള്ളവര്‍. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഹൌസിംഗ് ലോണ്‍ എടുത്തിട്ടുള്ളവര്‍ അതിലേയ്ക്കടച്ചിട്ടുള്ള പലിശ Income From House Property എന്ന ഹെഡില്‍ നഷ്ടമായിട്ടാണ് കാണിക്കേണ്ടത്. നഷ്ടമാണ് കാണിക്കുന്നതെങ്കില്‍ കൂടി മറ്റൊരു ഹെഡ് ഇതില്‍ ഉള്‍ക്കൊള്ളുന്നത് കൊണ്ട് ഇത്തരക്കാര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം.
  • ടാക്സ് റീഫണ്ട് അവകാശപ്പെടുന്നവര്‍. നമ്മള്‍ മുന്‍കൂട്ടി അടച്ചിട്ടുള്ള ടാക്സ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ കണക്കാക്കിയിട്ടുള്ള ടാക്സിനെക്കാള്‍ കൂടുതലാണെങ്കില്‍ അധികം അടയ്ച്ചിട്ടുള്ള ടാക്സ് റീഫണ്ട് അവകാശപ്പെടാം. ഇത്തരത്തിലുള്ളവരും റിട്ടേണ്‍ ഫയല്‍ ചെയ്യണം.
  • ഇന്‍കം ടാക്സ് വകുപ്പില്‍ നിന്നും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന്  142(1), 148, 153 A, 153 B എന്നിവലേതെങ്കിലും വകുപ്പുകള്‍ പ്രകാരം നോട്ടീസ് ലഭിച്ചവര്‍.

റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോറം


റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോറം കടകളില്‍ നിന്നും ലഭിക്കില്ല. കാരണം അത് നിറത്തിലും വലിപ്പത്തിലും ഫോണ്ടിലും എല്ലാം സവിശേതകള്‍ നിറഞ്ഞ ഒന്നാണ്. വെബ് സൈറ്റുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്ന ഫോമുകളും ഉപയോഗിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് തന്നെ റിട്ടേണുകള്‍ ജനറേറ്റ് ചെയ്യുന്ന ഒരു സോഫ്റ്റ് വെയറിനെക്കുറിച്ചും തത്ക്കാലം ചിന്തിക്കേണ്ടതില്ല. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഫോറങ്ങള്‍ അടുത്തുള്ള ഇന്‍കം ടാക്സ് ഓഫീസുകളില്‍ നിന്നും സൌജന്യമായി ലഭിക്കും. സ്ഥാപന മേധാവിയുടെ അപേക്ഷയുമായി ചെന്നാല്‍ ഒരു ഓഫീസിലുള്ളവര്‍ക്കുള്ള ഫോറങ്ങള്‍ ഒന്നിച്ചു നല്‍കും.

ശമ്പള വരുമാനക്കാര്‍ ഉപയോഗിക്കേണ്ടത് ITR-1 SAHAJ എന്ന ഫോറമാണ്. ഒരു വീടിന്‍റെ മാത്രം നിര്‍മ്മാണത്തിനെടുത്ത ലോണിന്‍റെ പലിശ നഷ്ടമായി കാണിക്കുന്നവര്‍ക്കും ഇതേ ഫോറം തന്നെ ഉപയോഗിക്കാം.  




റിട്ടേണ്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

അല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഇന്‍റര്‍നെറ്റ് സൌകര്യത്തോടു കൂടിയ ഒരു കമ്പ്യൂട്ടറുമുണ്ടെങ്കില്‍ ഓണ്‍ലൈനായി റിട്ടേണ്‍ സമര്‍പ്പിക്കാം. ഫോമുകള്‍ അന്വേഷിച്ചു നടക്കാനും റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ക്യു നില്‍ക്കാനും ഒന്നും സമയം കളയേണ്ടതില്ല. ശ്രദ്ധിച്ചു ചെയ്യണം എന്ന് മാത്രം. 

ആദ്യമായി ചെയ്യേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് User ID  യും Password ഉം കരസ്ഥമാക്കുകയാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് പാന്‍ നമ്പരും മറ്റ് വ്യക്തിഗത വിവരങ്ങളും എന്‍റര്‍ ചെയ്യേണ്ടിവരും. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ഇനി എക്കാലത്തും ഈUser ID  യും Password ഉം ഉപയോഗിച്ച് റിട്ടേണ്‍ സമര്‍പ്പിക്കാം. User ID ആയി ലഭിക്കുന്നത് നിങ്ങളുടെ PAN  നമ്പര്‍ തന്നെയായിരിക്കും. നിങ്ങള്‍ ഇതിന് മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

അടുത്തതായി ചെയ്യേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇ-ഫയലിംഗ് വെബ്സൈറ്റായ https://incometaxindiaefiling.gov.in നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായ Tax Preparation Utility ഡൌണ്‍ലോഡ് ചെയ്യുകയാണ്.വ്യക്തിഗത വരുമാനക്കാര്‍ക്ക്  ITR-1 (SAHAJ) ഉപയോഗിച്ചാല്‍ മതി. ഡൌണ്‍ലോഡ് ചെയ്യാന്‍ഇവിടെ ക്ലിക്ക് ചെയ്യുക. 

ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്യുന്ന ഫയല്‍ ഒരു സിപ്പ് ഫയല്‍ ആയിരിക്കും. ഇതിനെ അണ്‍സിപ്പ് ചെയ്ത് ഇതിലെ 2012_ITR1_PR**.xls എന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക. ഈ ഫയല്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ മാക്രോ എനാബിള്‍ ചെയ്യേണ്ടതുണ്ട്. താഴെ കൊടുത്തിട്ടുള്ള രീതി ഉപയോഗിച്ച് മാക്രോ എനാബിള്‍ ചെയ്യുക.
2011-12 വര്‍ഷത്തിലെ ആദായ നികുതി നിരക്കുകള്‍
65 വയസ്സില്‍ താഴെയുള്ള പുരുഷന്മാര്‍
  • വരുമാനം 1,80,000 രൂപ വരെ – നികുതിയില്ല
  • വരുമാനം 1,80,001 മുതല്‍ 5,00,000 രൂപ വരെ – 10ശതമാനം
  • വരുമാനം 5,00,001 മുതല്‍ 8,00,000 രൂപ വരെ – 20ശതമാനം
  • വരുമാനം 8,00,001 മുതല്‍ മുകളിലേക്ക് – 30ശതമാനം
65 വയസ്സില്‍ താഴെയുള്ള സ്തീകള്‍
  • വരുമാനം 1,90,000 രൂപ വരെ – നികുതിയില്ല
  • വരുമാനം 1,90,001 മുതല്‍ 5,00,000 രൂപ വരെ – 10ശതമാനം
  • വരുമാനം 5,00,001 മുതല്‍ 8,00,000 രൂപ വരെ – 20ശതമാനം
  • വരുമാനം 8,00,001 മുതല്‍ മുകളിലേക്ക് – 30ശതമാനം
65 വയസ്  മുതല്‍ 80 വയസ് വരെയുള്ള സീനിയര്‍ സിറ്റിസന്‍
  • വരുമാനം 2,50,000 രൂപ വരെ – നികുതിയില്ല
  • വരുമാനം 2,50,001 മുതല്‍ 5,00,000 രൂപ വരെ – 10ശതമാനം
  • വരുമാനം 5,00,001 മുതല്‍ 8,00,000 രൂപ വരെ – 20ശതമാനം
  • വരുമാനം 8,00,001 മുതല്‍ മുകളിലേക്ക് – 30ശതമാനം
80 വയസിന് മുകളിലുള്ള സീനിയര്‍ സിറ്റിസന്‍
  • വരുമാനം 5,00,000 രൂപ വരെ – നികുതിയില്ല
  • വരുമാനം 5,00,001 മുതല്‍ 8,00,000 രൂപ വരെ – 20ശതമാനം
  • വരുമാനം 8,00,001 മുതല്‍ മുകളിലേക്ക് – 30ശതമാനം
ആദായ നികുതി കണക്കാക്കുന്ന വിധം


2011 ഏപ്രില്‍ 1 മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലഭിച്ച വരുമാനമാണ് ടാക്സ് കണക്കാക്കാന്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ മാസത്തേയും ശമ്പളം തൊട്ടടുത്ത മാസമാണ് ലഭിക്കുന്നത് എന്നത് കൊണ്ട് 2011 മാര്‍ച്ചിലെ ശമ്പളം ഇതില്‍ ഉള്‍പ്പെടുത്തുകയും 2012 മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ഡിഡക്ക്ഷനുകളും കണക്കിലെടുക്കാവുന്നതാണ്. ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍ അലവന്‍സുകള്‍, ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ റിവിഷന്‍ അരിയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.
മുകളില്‍ വിശദീകരിച്ച രീതിയില്‍ മൊത്തം ശമ്പളം കണക്കാക്കി അതില്‍ നിന്നും ഇനി പറയുന്നവ കുറയ്ക്കാവുന്നതാണ്.
1) വീട്ടുവാടക ബത്ത ( HOUSE RENT ALLOWANCE)
നിങ്ങള്‍ താമസിക്കുന്നത് വാടക വീട്ടിലാണെങ്കില്‍ മാത്രം, വിട്ടുവാടക ബത്ത താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏതാണോ ചെറുത് അത് കുറവ് ചെയ്യാം.
  • യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം കൈപ്പറ്റിയ വീട്ടുവാടക ബത്ത
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ അധികം നല്‍കിയ വാടക
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക
സാധാരണ ഗതിയില്‍ ഇത് കുറവ് ചെയ്യുന്നതിന് ഒരു ഡിക്ളറേഷന്‍ എഴുതി നല്‍കിയാല്‍ മതിയെങ്കിലും മിക്ക ട്രഷറികളില്‍ നിന്നും വാടക രസീത് ആവശ്യപ്പെടാറുണ്ട്.
2) വാഹന ബത്ത വാങ്ങിയിട്ടുണ്ടെങ്കില്‍, പരമാവധി ഒരു മാസം 800 രൂപ പ്രകാരം ഒരു വര്‍ഷം 9600 രൂപയോ അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ തുകയോ ഏതാണോ കുറവ് അത് കുറവ് ചെയ്യാവുന്നതാണ്.
3) തൊഴില്‍ നികുതിയിനത്തില്‍ നല്‍കിയ തുക (രണ്ടു ഗഡുക്കളും കൂടി കൂട്ടിയത്)
മൊത്തം ശമ്പളവരുമാനത്തില്‍ നിന്നും മുകളില്‍ കൊടുത്ത കിഴിവുകള്‍ വരുത്തിയതിന് ശേഷം കിട്ടുന്ന തുകയെ Net Salary Income എന്നറിയപ്പെടുന്നു. ഇതിനോട് കൂടി വാടക കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം,  ബിസിനസ് & പ്രൊഫഷന്‍, കാപിറ്റല്‍ ഗെയിന്‍, മറ്റു വരുമാനം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂട്ടേണ്ടതുണ്ട്.
ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് വീട്ടുവാടകയിനത്തില്‍ വരുമാനമൊന്നും ഇല്ലെങ്കിലും സ്വന്തം താമസത്തിനുപയോഗിക്കുന്ന വീട് വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ലോണിന് പലിശയിനത്തില്‍ നല്‍കിയിട്ടുള്ള തുക ഈ തലക്കെട്ടില്‍ നഷ്ടമായി കാണിക്കണം. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി 30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 1,50,000 രൂപ വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം)
Net Salary യോട് കൂടി മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കൂട്ടുമ്പോള്‍ കിട്ടുന്ന തുകയെ Total Income എന്നറിയപ്പെടുന്നു. ഇതില്‍ നിന്നും ചാപ്റ്റര്‍ VI-A പ്രകാരം 80 സി, 80 സി.സി.സി, 80 സി.സി.ഡി എന്നീ വകുപ്പുകള്‍ അനുസരിച്ച് പരമാവധി 1 ലക്ഷം രൂപ വരെ കുറവ് ചെയ്യാം.
80 സി പ്രകാരം അനുവദനീയമായ പ്രധാനപ്പെട്ട ഇളവുകള്‍
  • പ്രാവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക (വായ്പ തിരിച്ചടവ് കണക്കിലെടുക്കരുത്)
  • SLI, FBS, GIS, GPAIS തുടങ്ങിയവ
  • ജീവനക്കാരുടെയോ ആശ്രതരുടെയോ പേരില്‍ അടച്ചിട്ടുള്ള ലൈഫ് ഇന്‍ഷൂറന്‍സ്  പ്രീമിയം
  • നാഷണല്‍ സേവിംഗ്സ് ഡെപ്പോസിറ്റ്, അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
  • നാഷണലൈസ്ഡ് ബാങ്കുകളിലെ 5 വര്‍ഷത്തേക്കുള്ള ടാക്സ് സേവര്‍ സ്കീം.
  • 5 വര്‍ഷം കാലാവധിയുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഡെപ്പോസിറ്റ്
  • വീട് നിര്‍മ്മാണത്തിന് എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ മുമ്പ് വിശദീകരിച്ച പോലെ Income From House Property എന്ന തലക്കെട്ടില്‍ നഷ്ടമായി കാണിക്കുക)
  • പരമാവധി രണ്ട് കുട്ടികള്‍ക്ക്  വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ ട്യൂഷന്‍ ഫീസ്.  (ഡൊണേഷന്‍, ഡവലപ്മെന്റ് ഫീസ്, കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് ഹാജരാക്കേണ്ടി വരും
80 സി.സി.സി – ഐ.ആര്‍.ഡി.എ അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
80 സി.സി.ഡി – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
മുകളില്‍ നല്‍കിയ മൂന്ന് വകുപ്പുകള്‍ പ്രകാരമുള്ള 1 ലക്ഷം രൂപയുടെ കിഴിവുകള്‍ കൂടാതെ താഴെ പറയുന്ന കിഴിവുകളും അനുവദനീയമാണ്.
80. സി.സി.എഫ് – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത ഇന്‍ഫ്രാ സ്ട്ക്ച്ചര്‍ ബോണ്ടുകളില്‍ നിക്ഷേപിച്ച തുക. (പരമാവധി  20,000 രൂപ)
80. ഡി – ജീവനക്കാരന്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് വേണ്ടി എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അടച്ച പ്രീമിയം. പരമാവധി 15,000 രൂപ. ഇത് കൂടാതെ രക്ഷിതാക്കളുടെ പേരില്‍ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം പരമാവധി 15,000 രൂപ. (രക്ഷിതാക്കള്‍ സീനിയര്‍ സിറ്റിസനാണെങ്കില്‍20,000 രൂപ വരെ കിഴിക്കാം). ഇങ്ങനെ മൊത്തം 35,000 രൂപ വരെ കുറയ്ക്കാം. ഉദാഹരണം. മെഡിക്ലെയിം പോളിസി
80 ഡി.ഡി – ശാരീരികായോ, മാനസികമായോ അംഗവൈകല്യം സംഭവിച്ച, നികുതി ദായകനെ ആശ്രയിച്ച് കഴിയുന്ന ബന്ധുവിന്റെ ചികിത്സാ ചെലവ്. (വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണെങ്കില്‍ പരമാവധി 50,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പരമാവധി 1 ലക്ഷം രൂപ)
80. ഡി.ഡി.ബി – മാരകമായ രോഗങ്ങള്‍ അനുഭവിക്കുന്ന നികുതി ദായകനോ അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കോ വേണ്ടി ചെലവഴിച്ച ചികിത്സാ ചെലവ്. പരമാവധി 40,000 രൂപ (സീനിയര്‍ സിറ്റിസനാണെങ്കില്‍ 60,000 രൂപ). ഉദാഹരണം- കാന്‍സര്‍, എയിഡ്സ്, വൃക്ക തകരാറ്
80.ഇ – തന്റെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശ.
80.ജി – ധര്‍മ്മസ്ഥാപനങ്ങളിലേക്കും മറ്റും നല്കിയ സംഭാവന. ചില സ്ഥാപനങ്ങള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്കുന്ന തുക പൂര്‍ണ്ണമായും മറ്റു ചിലതിന് നല്കുന്നതിന്റെ 50 ശതമാനവും കിഴിവ് ലഭിക്കും.
80 ജി.ജി.സി – Representation of the People Act-1951 ലെ 29എ വകുപ്പ് പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവന മുഴുവനായും കുറയ്ക്കാം. പക്ഷെ തക്കതായ തെളിവുകള്‍ സമര്‍പ്പിക്കേണ്ടി വരും.
80.യു – പൂര്‍ണ്ണമായോ ഭാഗികമായോ അംഗവൈകല്യമുള്ള നികുതി ദായകന്  തന്റെ വരുമാനത്തില്‍ നിന്നും  വൈകല്യം 40 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 50,000 രൂപയും വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1 ലക്ഷം രൂപയും കുറവ് ചെയ്യാവുന്നതാണ്.
മുകളില്‍ കൊടുത്തിട്ടുള്ള എല്ലാ കിഴിവുകളും നടത്തിയതിന് ശേഷം ലഭിക്കുന്ന തുകയെ അടുത്ത 10 രൂപയിലേക്ക് റൌണ്ട് ചെയ്യുക. ഇതിനെ Taxable Income എന്നറിയപ്പെടുന്നു. ഈ തുകയുടെ മുകളിലാണ് നിശ്ചിത നിരക്കനുസരിച്ച് ടാക്സ് കണക്കാക്കേണ്ടത്. ടാക്സ് കണ്ടതിന് ശേഷം ആ ടാക്സിന്റെ മുകളില്‍ 2 ശതമാനം  എഡ്യുക്കേഷന്‍ സെസും 1 ശതമാനം സെക്കണ്ടറി ആന്റ് ഹയര്‍ എഡ്യുക്കേഷന്‍ സെസും കൂട്ടുക (മൊത്തം മൂന്ന് ശതമാനം). ഈ കിട്ടിയ തുകയാണ് നിങ്ങളുടെ ഇന്‍കം ടാക്സ്.

Thursday 2 August 2012

Onam Exam Time Table

Onam Exam Timetable for Primary Schools

Onam Exam Time Table (HS)


Scheme of Work - STD VIII, STD IX and STD X