website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Tuesday 31 December 2019

പുതുവത്സരാശംസകൾ

Saturday 14 December 2019

കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പണിമുടക്ക് - ജനുവരി 8


കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പണിമുടക്ക് - ജനുവരി 8

Tuesday 10 December 2019

സമാന്തര വിദ്യാഭ്യാസപ്രവർത്തനങ്ങൾ ബഹിഷ്കരിക്കും

◼◼◼◼◼◼◼◼
 *അധ്യാപക സംഘടനാ പ്രാതിനിധ്യമില്ലാത്ത സമാന്തര വിദ്യാഭ്യാസ തീരുമാനങ്ങൾ അംഗീകരിക്കില്ല - കെ.പി.എസ്.ടി.എ* 
🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮
 *സംസ്ഥാനത്തെ സ്കൂളുകളിൽ 2019 ഡിസംബർ 21, 22, 23 തിയ്യതികളിൽ (ക്രിസ്മസ് അവധിക്കാലത്ത് ) നടത്താൻ തീരുമാനിച്ചിരിക്കുന്ന 'ഗണിതോത്സവം ക്യാമ്പ്' അധ്യാപക സംഘടനകളുമായി ചർച്ചചെയ്ത് എടുത്ത തീരുമാനമല്ല. ഫാസിസ്റ്റ് രീതിയിൽ അവധിദിവസങ്ങൾ കവർന്നെടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കേണ്ട ബാധ്യത അധ്യാപകസമുഹത്തിനില്ല.* *പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കാനുള്ള പദ്ധതികൾ ക്യു.ഐ.പി മീറ്റിങ്ങുകളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുന്ന കീഴ്‌വഴക്കങ്ങളെ ഈ സർക്കാർ കാറ്റിൽ പറത്തുകയാണ്.* *ചർച്ചകൾ കൂടാതെ രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങൾ മാത്രം മുന്നിൽ കണ്ടുകൊണ്ട് ക്രിസ്മസ് അവധിക്കാലത്തെ ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ച സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഒരുകാരണവശാലും കേരളത്തിലെ സംഘടിത അധ്യാപക വർഗ്ഗം അംഗീകരിക്കേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട് അവധിദിവസങ്ങളിൽ നടത്തപ്പെടുന്ന പരിശീലനങ്ങളിലും നാം പങ്കെടുക്കേണ്ടതില്ല. അധ്യാപകരുടെയും കുട്ടികളുടെയും ഒഴിവുകാലം ഞായർ ഉൾപ്പെടെ കവർന്നെടുക്കാൻ ഉള്ള നീക്കം അപലപനീയമാണ്.* 

 *വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര പ്രഖ്യാപനത്തിന്റെ മുഖാവരണം പൊള്ളയായി പൊതുസമൂഹത്തിനു മുന്നിൽ കൊഴിഞ്ഞു വീണപ്പോൾ, എന്തൊക്കെയോ ചെയ്തു എന്ന് വരുത്തിത്തീർക്കാനുള്ള  വ്യഗ്രതയും, തത്രപ്പാടും പൊതുസമൂഹം വിലയിരുത്തും.* 

 *ഗണിതം പഠിപ്പിക്കാൻ നാട്ടിലെ പതിനായിരങ്ങളുടെ അകമ്പടിയോടെ ആനയും, അമ്പാരിയും, സ്വാഗത സംഘവും താഴെതട്ടിൽ നടത്തുന്നവർ*
*പദ്ധതി ആസൂത്രണം ചെയ്യുവാൻ മേൽത്തട്ടിൽ യോഗം നടത്താത്തത് രാഷ്ട്രീയ ഗൂഢാലോചനയാണ്.*
*ആലോചനകളോ ചർച്ചകളോ ഇല്ലാതെ നടക്കുന്ന ഈ രാഷ്ട്രീയ കപട അഭ്യാസത്തിന് ജനാധിപത്യ മതേതര അധ്യാപക പ്രസ്ഥാനങ്ങളുടെ സഹകരണം ഉണ്ടാവില്ല. വിദ്യാഭ്യാസരംഗത്തെ ഫാസിസ്റ്റ് നയങ്ങളെ ചെറുത്തുതോൽപ്പിക്കാൻ കെ.പി.എസ്.ടി.എ ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുക തന്നെ ചെയ്യും.* 
 *അഭിവാദനങ്ങളോടെ* ,

 *വി.കെ.അജിത്ത് കുമാർ, പ്രസിഡൻറ്* 
 *എം.സലാഹുദ്ദീൻ, ജനറൽ സെക്രട്ടറി* 
 *എസ്.സന്തോഷ് കുമാർ, ട്രഷറർ* 
 *കെ പി എസ് ടി എ*
🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮