website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Saturday 29 September 2012

ജി എസ് ടി യു ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും





kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : വിദ്യാഭ്യാസ അവകാശ നിയമം സമയബന്ധിതമായി നടപ്പിലാക്കുക, ഏകീകൃത സിലബസ് നടപ്പിലാക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ജി എസ് ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി അധ്യാപകര്‍ പങ്കെടുത്തു. തുടര്‍ന്ന് ഡി ഡി ഇ ഓഫീസ് പരിസരത്തു നടന്ന ധര്‍ണ്ണയുടെ ഉദ്ഘാടനം ഡി സി സി ജനറല്‍ സെക്രട്ടറി കെ നീലകണ്ഠന്‍ നിര്‍വ്വഹിച്ചു. ജി എസ് ടി യു ജില്ലാ പ്രസിഡണ്ട് പി എം സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ടി കെ എവുജിന്‍, കെ സരോജിനി, എ ജെ പ്രദീപ് ചന്ദ്രന്‍, കെ രാജീവന്‍, ബെറ്റി അബ്രഹാം, എ സുനില്‍കുമാര്‍, എം സീതാരാമ, പി കെ ഹരിദാസ്, അലോഷ്യസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതം പറഞ്ഞു.

0 comments:

Post a Comment