website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Saturday 2 July 2011

TEXT BOOK SHORTAGE


സ്ക്കൂള്‍ തുറന്നിട്ട് മാസം ഒന്നു കഴിഞ്ഞു. കുട്ടികള്‍ക്ക് ഇനിയും പാഠപുസ്തകങ്ങള്‍ ലഭിക്കാനുണ്ട്. ഇതേക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാനായി വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാഠപുസ്തക വിതരണം ഊര്‍ജ്ജിതമാക്കാനുള്ള നടപടികളെടുത്തിരിക്കുകയാണ്. അതിന്റെ ഭാഗമായി പുറത്തിറക്കിയ സര്‍ക്കുലറിലേക്ക് ഏവരുടേയും ശ്രദ്ധ ക്ഷണിക്കട്ടെ. " 2011-12 അദ്ധ്യയനവര്‍ഷത്തിലെ സംസ്ഥാന ഗവണ്‍മെന്റ് /എയഡഡ് സ്കളൂകളില്‍ ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങള്‍ സംബന്ധിച്ച കണക്ക് അടിയന്തിരമായി ശേഖരിക്കേണ്ടിയിരിക്കുന്നു. ഇതിനായി ഓരോ സ്ക്കൂളുകളും ഇതിനകം ലഭിച്ചതും ഇനി ലഭിക്കാനുള്ളതുമായ പുസ്തകങ്ങളുടെ എണ്ണം ഓണ്‍ലൈനായി 4-7-2011 നകം കൃത്യമായി നല്‍കണം. ചുവടെപ്പറയുന്ന മാര്‍ഗരേഖകള്‍ പാലിക്കേണ്ടതാണ്. ജൂണ്‍മാസത്തില്‍ shortage സംബന്ധിച്ച കണക്ക് ഓണ്‍ലൈനായി നല്‍കിയതും അല്ലാത്തതുമായ സ്ക്കൂളുകളും, ഇതു സംബന്ധിച്ച് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയവരും ഇപ്പോള്‍ ഈ ഫോര്‍മാറ്റില്‍ ഡേറ്റ നല്‍കണം. സൊസൈറ്റി ക്രമത്തിലല്ല, സ്ക്കൂള്‍ ക്രമത്തിലാണ് ഡേറ്റ അപ്​ലോഡ് ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ ചെയ്യേണ്ട വിധം ചുവടെ നല്‍കിയിരിക്കുന്നു.
നമ്പര്‍പുസ്തകംആദ്യം ഓര്‍ഡര്‍ ചെയ്ത എണ്ണംയഥാര്‍ത്ഥത്തില്‍ ആവശ്യമായ എണ്ണംഇതിനകം ലഭിച്ച പുസ്തകങ്ങളുടെ എണ്ണം
Sl NoTitle(No.of copies ordered)(No.of copies actually required)(No of copies received)
(A)(B)(C)(D)(E)










A മുതല്‍ C വരെയുള്ള ഡാറ്റ, സൈറ്റില്‍ ലഭ്യമായിരിക്കും. മറ്റ് രണ്ട് കോളങ്ങളാണ് ഓരോ സ്ക്കൂളും എന്റര്‍ ചെയ്യേണ്ടത്. (താഴെ സ്ക്രീന്‍ ഷോട്ട് നല്‍കിയിരിക്കുന്നു)
ഇതിലേക്കായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

C എന്ന കോളത്തില്‍ ഓരോ ടൈറ്റിലിനും വേണ്ടി വരുമെന്ന് കരുതി മുന്‍കൂട്ടി നല്‍കിയ എണ്ണമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കില്‍ അക്കാര്യമാണ് D എന്ന കോളത്തില്‍ ചേര്‍ക്കേണ്ടത്. ഉദാഹരണത്തിന് 7-ം ക്ലാസിലെ സോഷ്യല്‍ സയന്‍സ് (മലയാളം) 800 എന്നാണ് ആദ്യം ഓര്‍ഡര്‍ നല്‍കിയത് എന്നിരിക്കട്ടെ. യഥാര്‍ത്ഥത്തില്‍ വേണ്ടത് ഇതിനേക്കാള്‍ കുറവോ കൂടുതലോ അല്ലെങ്കില്‍ അതു തന്നെയോ ആകാം. ഏതായാലും അത്തരത്തില്‍ വേണ്ട യഥാര്‍ത്ഥ എണ്ണമാണ് D യില്‍ രേഖപ്പെടുത്തേണ്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ കുട്ടികളുടെ എണ്ണത്തില്‍ 50 ന്റെ കുറവു വന്നിട്ടുണ്ടെങ്കില്‍ 850 എന്നും മാറ്റമില്ലെങ്കില്‍ 800 എന്നുമാണ് D കോളത്തില്‍ ചേര്‍ക്കേണ്ടത്.

ആദ്യം ഓര്‍ഡര്‍ നല്‍കാതിരുന്ന ഇനം പാഠപുസ്തകങ്ങളും ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കാം. ഉദാഹരണത്തിന് 7-ം ക്ലാസിലെ സോഷ്യല്‍ സയന്‍സ് (ഇംഗ്ലീഷ്) ആദ്യ ഓര്‍ഡറില്‍ 0 ആയിരുന്നു. ഇപ്പോള്‍ 40 കോപ്പികള്‍ വേണമെന്നുണ്ടെങ്കില്‍ D എന്ന കോളത്തില്‍ 40 എന്നു ചേര്‍ക്കാം.

ആദ്യ ഓര്‍ഡറില്‍ ഏതെങ്കിലും ഏതെങ്കിലും ടൈറ്റിലുകള്‍ വിട്ടു പോയിരുന്നെങ്കിലും അവയ്ക്ക് നേരെ D എന്ന കോളത്തില്‍ ആവശ്യകത രേഖപ്പെടുത്താം.

ഇതിനകം ലഭിച്ച പുസ്തകങ്ങളുടെ എണ്ണമാണ് E എന്ന കോളത്തില്‍ ചേര്‍ക്കേണ്ടത്. വിതരണ ഏജന്‍സി വഴിയും പ്രസില്‍ നിന്നോ സ്റ്റോറില്‍ നിന്നോ നേരിട്ടും മറ്റ് സ്ക്കൂളുകളില്‍ നിന്ന് അഡ്ജസ്റ്റ്മെന്റ് വഴിയും ലഭിച്ച പുസ്തകങ്ങളുടെ ആകെ എണ്ണമാണ് ഇവിടെ ചേര്‍ക്കേണ്ടത്.

ആദ്യ ഓര്‍ഡറില്‍ അബദ്ധവശാല്‍ എണ്ണം കാണിച്ചതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലാത്തതുമായ ഏതെങ്കിലും പുസ്തകങ്ങളുണ്ടെങ്കില്‍ അവയുടെ നേരെ D കോളത്തില്‍ 0 എന്നു ചേര്‍ക്കണം."

0 comments:

Post a Comment