website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Saturday 30 July 2011

സര്‍വ ശിക്ഷാ അഭിയാന്റെ വിവിധ ബി.ആര്‍.സി കളില്‍ ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ ഒഴിവിലേയ്ക്ക് ഗവണ്‍മെന്റ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍, ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് എച്ച്.എസ്.എ തസ്തികയില്‍ 10 വര്‍ഷത്തെ സര്‍വീസ് നിര്‍ബന്ധം. പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് ബിരുദം നിര്‍ബന്ധം. അതത് ജില്ലകളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുളള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന. ഔദ്യോഗിക വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന അപേക്ഷ, സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. പൂര്‍ണരൂപത്തിലുളള അപേക്ഷ സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം - 695033 വിലാസത്തില്‍ ആഗസ്റ് 16 ന് മുമ്പ് ലഭിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക എസ്.എസ്.എ സ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസിലും, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും ലഭിക്കും. 


2011, ജൂലൈ 23, ശനിയാഴ്ച


എസ്.എസ്.എ റിസോഴ്‌സ് അദ്ധ്യാപകരെ നിയമിക്കുന്നു



കാസര്‍കോട്: എസ്.എസ്.എ. നടപ്പിലാക്കി വരുന്ന സംയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ റിസോഴ്‌സ് അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യത: പ്ലസ് ടു, ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത റെഗുലര്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, ടി.ടി.സി അല്ലെങ്കില്‍ ബി.എഡ്‌യോഗ്യതയുള്ളവരോ ആയിരിക്കണം. യോഗ്യതയുളളവരുടെ അഭാവത്തില്‍ അംഗീകൃത സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിഗ്രിയോ, ഡിപ്ലോമയോ മാത്രം ഉള്ളവരേയും പരിഗണിക്കും. അപേക്ഷകര്‍ കുറഞ്ഞത് മൂന്ന് വര്‍ഷം സേവനം ചെയ്യുമെന്ന് കരാര്‍ നല്‍കണം.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും ഉണ്ടാവണം. ആഗസ്റ്റ് എട്ടിനകം അപേക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍, എസ്.എസ്.എ കാസര്‍കോട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം
.

2011, ജൂലൈ 22, വെള്ളിയാഴ്ച

എസ്.എസ്. എ. പ്രോഗ്രാം ഓഫീസര്‍മാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നു


കാസര്‍കോട്: എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം ഓഫീസര്‍ -ജനറല്‍ ഒഴിവിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ജോലിചെയ്യുന്ന ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, സീനിയര്‍ ഡയറ്റ് ലക്ചറര്‍, എ.ഇ.ഒ, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഡയറ്റ് ലക്ചറര്‍, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ - ഐ.ഇ.ഡി. സി തസ്തികയിലേക്കുളള അപേക്ഷകര്‍, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ട്രെയിനിങ്ങുമുള്ള വികലാംഗര്‍ക്കുളള സ്‌പെഷ്യല്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാരായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവരില്ലെങ്കില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പരിഗണിക്കും.

എയ്ഡഡ് സ്‌കൂള്‍ സര്‍വീസിലുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. ജനറല്‍ തസ്തികയിലേക്ക് പാലക്കാട് ജില്ലയില്‍ -3, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടുവീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓരോ ഒഴിവ് വീതവുമാണുള്ളത്. ഐ.ഇ.ഡി.സി തസ്തികയിലേക്ക് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോ ഒഴിവുവീതമുണ്ട്. അപേക്ഷയുടെ മാതൃക ജില്ലാ പ്രോജക്ട് ഓഫീസുകളിലും സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ തിരുവനന്തപുരത്തുള്ള ഓഫീസിലും ലഭ്യമാണ്. നിശ്ചിത മാതൃകയിലുളള അപേക്ഷ, മാതൃവകുപ്പില്‍ നിന്നുളള നിരാക്ഷേപപത്രം സഹിതം ആഗസ്റ്റ് 10 നകം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ കാര്യാലയം, എസ്.എസ്. എ ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പോസ്റ്റ്, തിരുവനന്തപുരം - 695033 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം
.

2011

0 comments:

Post a Comment