*കെ.പി എസ് .ടി . എ പ്രഥമാധ്യാപക പരിശീലനം നടത്തി.*
കെ.പി.എസ്.ടി.എ കാസറഗോഡ് ഹെഡ്മാസ്റ്റേർസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ധ്യാപകർക്ക് പരിശീലനം നൽകി. സർവ്വീസ് ചട്ടങ്ങളും നിയമങ്ങളും സംബന്ധിച്ച് റിട്ടയേർഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പി.കെ രഘുനാഥ് ക്ലാസ്സെടുത്തു. സ്പാർക്ക്, സമന്വയ, ഇഗ്രാൻറ് സ് ,ഉച്ചഭക്ഷണ പരിപാടി തുടങ്ങിയ വിവിധ ഓൺലൈൻ സംവിധാനങ്ങളെ സംബന്ധിച്ച് എച്ച് എം ഫോറം കൺവീനർ എം കെ ബാബുരാജ് ക്ലാസ്സെടുത്തു.
പരിശീലന പരിപാടി ജില്ലാ പ്രസിഡന്റ് അലോഷ്യസ് ജോർജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേർസ് ഫോറം ചെയർമാൻ ടോംസൺ ടോം അദ്ധ്യക്ഷനായിരുന്നു. ചെറുവത്തൂർ ഉപജില്ലാ ഓഫീസറായി സ്ഥലം മാറി പോകുന്ന ടോംസൺ ടോമിനെ ജില്ലാ സെക്രട്ടറി ജി.കെ ഗിരീഷ് അനുമോദിച്ചു. ജില്ലാ ട്രഷറർ പ്രദീപ് കുമാർ പി.വി, സംസ്ഥാന സമിതിയംഗം കെ ഒ രാജീവൻ, സംസ്ഥാന സർവ്വീസ് സെൽ കൺവീനർ ജോർജ്കുട്ടി ജോസഫ്, എൻ കെ ബാബുരാജ് ജില്ലാ വൈസ് പ്രസിഡൻറ് പി.എ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
4 comments:
BLOG നന്നാവുന്നുണ്ട് ,update ആവുന്നുണ്ട് .ok.
Thank you Sir
പരമാവധി ശ്രമം നടത്തുന്നു.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
Post a Comment