website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Wednesday 15 October 2014

STUDENTS DETAILS CORRECTION, LAST DATE OCT 21..........

സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി കൃത്രിമമായി അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനെതിരെ നിയമനിര്‍മാണം നടത്തുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇല്ലാത്ത കുട്ടികളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിക്കാനും കുറ്റക്കാരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കികൊണ്ട് കര്‍ശനമായ അച്ചടക്കനടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതത്രെ!.
ഇക്കാര്യം വിശദമാക്കികൊണ്ടുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കുമയച്ചു.
പരിശോധനയിലേക്കും അച്ചടക്ക നടപടിയിലേക്കും കടക്കുംമുമ്പ് സ്‌കൂളുകള്‍ക്ക് തെറ്റ് തിരുത്താന്‍ ഒരവസരംകൂടി സര്‍ക്കാര്‍ നല്‍കും. വ്യാജ അഡ്മിഷനുകള്‍ ഇപ്പോള്‍ നീക്കം ചെയ്യാം. ഒക്ടോബര്‍ 21 വരെ ഇതിന് സമയമുണ്ട്. ഇല്ലാത്ത കുട്ടികളെ ഇപ്പോള്‍ നീക്കം ചെയ്യുന്ന സ്‌കൂളധികൃതര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ല. തുടര്‍ന്നും കള്ളത്തരം തുടരുകയാണെങ്കില്‍ ബന്ധപ്പെട്ട ക്ലാസ് ടീച്ചറും പ്രഥമാധ്യാപകനും മാത്രമായിരിക്കും കുറ്റക്കാര്‍. വിവരങ്ങളിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥരായ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ ഒക്ടോബര്‍ 14 മുതല്‍ 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യണം. 20 മുതല്‍ 25 വരെ തിരുത്താന്‍ അനുവദിക്കും. തെറ്റുകള്‍ തിരുത്തിയശേഷം 27ന് ക്ലൂസ് ഡിവിഷന്റെ പ്രിന്റ് ഔട്ടുകള്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 
ഇവിടെ ക്ലിക്കിയാല്‍ ഓരോ സ്‌കൂളിന്റെയും കുട്ടികളുടെ ക്ലാസ് തിരിച്ചുള്ള വിശദാംശങ്ങള്‍ അറിയാം. ആറാം സാധ്യായ ദിവസത്തെ ഹാജര്‍ നില, തിരിച്ചറിയല്‍ രേഖയായ യു.ഐ.ഡി ലഭിച്ച കുട്ടികളുടെ എണ്ണം, എന്നതൊക്കെ ഇതിലുണ്ടാകും. കൂടാതെ ആ സ്‌കൂളിലെ ജീവനക്കാരുടെ വിവരങ്ങളും അതിലുണ്ട്. പരിശോധനക്കിറങ്ങുംമുമ്പ് തെറ്റുതിരുത്താന്‍ ഒരവസരംകൂടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

0 comments:

Post a Comment