website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Tuesday 4 February 2014

GSTU KASARAGOD REV DIST CONFERENCE

ജി.എസ്.ടി.യു. ജില്ലാസമ്മേളനം സമാപിച്ചു


കുമ്പള: ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ഞായറാഴ്ച സമാപിച്ചു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. കേശവപ്രസാദ് അധ്യക്ഷനായിരുന്നു.
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ. ആദരിച്ചു.
സുബ്ബറൈ, സജ്ജീവറൈ, മഞ്ചുനാഥ ആള്‍വ, ടി.കെ.എവുജിന്‍, എ.വേലായുധന്‍, കെ.സി.രാജന്‍, പി.വി.രമേശന്‍, ഷാഹുല്‍ഹമീദ്, അച്ചേരി ബാലകൃഷ്ണന്‍, കെ.സി.വേണു, സി.സുകുമാരന്‍, വി.ഗംഗാധരന്‍ അടിയോടി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജെ.ശശി ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന്‍ മോഡറേറ്ററായിരുന്നു. കെ.സി.മനോജ് ക്ലാസെടുത്തു. അലോഷ്യസ് ജോര്‍ജ്, എന്‍.നാരായണന്‍ നമ്പൂതിരി, എന്‍.അജയകുമാര്‍, കെ.അനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിനിധിസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സലാഹുദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷനായിരുന്നു. എ.സുനില്‍കുമാര്‍, കെ.രാജീവന്‍, ജോര്‍ജ്കുട്ടി തോമസ്, കെ.യൂസഫ്, തോമസ്, മധുസൂദനന്‍, സുഹ്‌റ എന്നിവര്‍ സംസാരിച്ചു.
സാമപനസമ്മേളനം ഹര്‍ഷാദ് വൊര്‍ക്കാടി ഉദ്ഘാടനം ചെയ്തു. ലോകനാഥഷെട്ടി അധ്യക്ഷത വഹിച്ചു.
അശ്വിനി നാണിത്തിലു, ലോകേഷ് ആചാര്യ, എം.സി.പൂജാരി, ഷക്കീല്‍ അബ്ദുള്ള, മൂസ മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു.
സി.കെ.വസന്തന്‍ സ്വാഗതവും രവിശങ്കര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment