website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Saturday 14 December 2013

ഡി ഡി ഇ ഓഫീസിനു മുന്നില്‍ ജി എസ്‌ ടി യു ഉപവാസം നടത്തി
Posted by : Staff Reporter on : 2013-12-13
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട്‌ : വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പ്രൈമറി വിഭാഗത്തില്‍ 1:30 ഉം യു പി -ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1:35 ഉം എന്ന അധ്യാപക വിദ്യാര്‍ത്ഥി അനുപാതം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ബാധകമാക്കുക, അശാസ്‌ത്രീയമായ അധ്യാപക പൂളിംഗ്‌ ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ജി എസ്‌ ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്‌ ഡി ഡി ഇ ഓഫീസിനു മുന്നില്‍ ഉപവാസ സമരം നടത്തി.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിനു മുന്നില്‍ നടത്തിയ ഉപവാസം കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി ടി.കെ.എവുജിന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ.ജെ.പ്രദീപ് ചന്ദ്രന്‍, സെറ്റോ ജില്ലാ ചെയര്‍മാന്‍ പി.വി.രമേശന്‍, കെ.വി.ഭക്തവത്സലന്‍ (എന്‍.ജി.ഒ. അസോസിയേഷന്‍), എ.ഷാഹുല്‍ ഹമീദ് (കെ.ഇ.ഇ.സി.), സുരേന്ദ്രന്‍ ചീമേനി (കെ.പി.എസ്.ടി.യു.), കെ.വി.വേണു (കെ.ഡബ്ല്യു.എസ്.എ,), പി.ദേവദാസ് (കെ.പി.ഇ.ഒ), കെ.രാജീവന്‍, കെ.സരോജിനി, എ.സുനില്‍കുമാര്‍, കെ.അനില്‍കുമാര്‍, എം.സിതാരാമ, അലോഷ്യസ് ജോര്‍ജ്, കെ.യൂസഫ്, സി.കെ.വസന്തകുമാര്‍, പി.എ.സെബാസ്റ്റ്യന്‍, എ.വി.ചന്ദ്രന്‍, കെ.തങ്കമണി, എ.കെ.ചന്ദ്രശേഖരന്‍ , സി.കെ.വേണു എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും ടി.രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment