website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Saturday 15 June 2013

സെറ്റോ കളക്ടറ്റേറ്റ് മാര്‍ച്ചും കൂട്ടധര്‍ണ്ണയും സംഘടിപ്പിച്ചു


kasaragod.com, news, vartha, kasaragodvartha, kasaragodnews





കാസര്‍കോട് : പെന്‍ഷന്‍ പ്രായം അറുപത് വയസ്സാക്കി ഉയര്‍ത്തി ഏകീകരിക്കുക, കേന്ദ്രതുല്യത ഉടന്‍ നടപ്പാക്കുക, വിലക്കയറ്റം തടയുക, സ്ഥലമാറ്റ ചട്ടങ്ങള്‍ സ്റ്റാറ്റിയൂട്ടറിയാക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെറ്റോ യുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും കൂട്ടധര്‍ണ്ണയും സംഘടിപ്പിച്ചു. വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഡി സി സി സെക്രട്ടറി ബാലകൃഷ്ണ വൊര്‍കുഡ്‌ലു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ വി ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു.

ടി കെ എവ്ജിന്‍, എം മോഹനന്‍നായര്‍, പി ശശി, ദിനേശന്‍, ടി എം സദാനന്ദന്‍, വിശ്വന്‍, കുഞ്ഞിമൊയ്തീന്‍, ദാമോദരന്‍ പി, എ വി രാജഗോപാലന്‍, കെ സി സുജിത്, പ്രദീപ്ചന്ദ്രന്‍ ,എന്നിവര്‍ സംസാരിച്ചു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും, പി കെ ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment