website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Monday 12 March 2012


എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നുതുടങ്ങും


തിരുവനന്തപുരം: എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും. 26 വരെയാണ് പരീക്ഷകള്‍. പിറവം തിരഞ്ഞെടുപ്പ് നടക്കുന്ന മാര്‍ച്ച് 17 ലെ പരീക്ഷകള്‍ 26 ലേക്ക് മാറ്റി. 24 ശനിയാഴ്ച പരീക്ഷയുണ്ട്. വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല.

ഇത്തവണ 4,70,100 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11,213 പേര്‍ അധികമാണ്. 2758 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഉച്ചയ്ക്ക് 1.45 മുതലാണ് പരീക്ഷ. ഇംഗ്ലീഷ്, കണക്ക്,സോഷ്യല്‍ സയന്‍സ് എന്നിവ വൈകീട്ട് 4.30ന് അവസാനിക്കും. ഐ.ടി പരീക്ഷ മൂന്നിനും മറ്റുള്ളവ 3.30നും അവസാനിക്കും.

ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെ 10 ന് തുടങ്ങും. ആദ്യവര്‍ഷം 4,09,503 പേരും രണ്ടാംവര്‍ഷം 3,71,347 പേരും പരീക്ഷയെഴുതും. വി.എച്ച്.എസ്.ഇ യ്ക്ക് രണ്ടുവര്‍ഷങ്ങളിലായി 54,301 പേരാണ് പരീക്ഷയെഴുതുന്നത്.

0 comments:

Post a Comment