കാസര്‍കോട്
: അധ്യാപക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങളില്‍
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് ആക്കംകൂട്ടാന്‍ അധ്യാപകര്‍
മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി സെക്രട്ടറി സതീശന്‍ പാച്ചേനി പറഞ്ഞു.
ജി.എസ്.ടി.യു. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘാടകസമിതി ചെയര്‍മാന്‍ പി.ഗംഗാധരന്‍ നായര്‍ അധ്യക്ഷനായി. വിവിധ
മേഖലകളില്‍ അവാര്‍ഡ് ജേതാക്കളായ അധ്യാപകര്‍ക്ക് പി.ബി.അബ്ദുള്‍റസാഖ്
എം.എല്‍.എ. ഉപഹാരം ഉദ്ഘാടനം ചെയ്യും.
ട്രേഡ് യൂണിയന്‍ സൗഹൃദസമ്മേളനം
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ്
ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ അധ്യക്ഷനായി. അഡ്വ. ടി.കെ.സുധാകരന്‍,
ബാലകൃഷ്ണന്‍ വോര്‍ക്കുട്‌ലു, ടി.കെ.എവ്ജിന്‍, ഇ.എം.രവീന്ദ്രന്‍,
കെ.എസ്.മണി, ജി.നാരായണന്‍, ആര്‍.ഗംഗാധരന്‍, ഹക്കീം കുന്നില്‍, മനാഫ്
നുള്ളിപ്പാടി, സി.അശോക്കുമാര്‍, അച്ചേരി ബാലകൃഷ്ണന്‍, ദീപേഷ്,
അബ്ദുള്‍ഖാദര്‍, തോമസ്, കെ.അനില്‍ കുമാര്‍, കെ.രാജീവന്‍ എന്നിവര്‍
സംസാരിച്ചു.
പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് ജെ.ശശി ഉദ്ഘാടനം
ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷനായി. കെ.വേലായുധന്‍,
കെ.സി.രാജന്‍, എ.ജെ.പ്രദീപ്ചന്ദ്രന്‍, കെ.സരോജിനി, വി.എം.ഷാഹുല്‍ ഹമീദ്
എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി
സ്വാഗതവും കെ.സി.സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
|
0 comments:
Post a Comment