website

website
http://kpsta.in/

Blogger news

.
> SWADESI-GANDHI QUIZ 2018
>> SCHOOL LEVEL 9 AUGUST 2018
> JAI KPSTA


Wednesday, 1 August 2018

 KPSTAഉപജില്ലാ ധർണ
KASARGOD  SUBDISTRICT


KPSTAകാസറഗോഡ് ഉപജില്ലാ ധർണ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി.കെ. എവുജിൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡണ്ട് സന്തോഷ് കുമാർ പി.എസ്.അധ്യക്ഷത വഹിച്ചു. സബ് ജില്ലാ സെക്രട്ടറി അശോകൻ .കെ. സ്വാഗതവും ട്രഷറർ മാത്യു കെ.എം .നന്ദിയും പറഞ്ഞു. ഷീല ചാക്കോ, വിജയൻ കെ.വി, ജോസ് മാത്യു, ദാമോദരൻ.എ, വാസുദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.



MANJESWAR SUB DISTRICT


KUMBLA SUB DISTRICT

കൂമ്പള വിദ്യാഭ്യാസ ഉപജില്ലാ കേന്ദ്രത്തിൽ നടത്തിയ ധർണ്ണ കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ [കെ.പി.എസ്.ടി.എ] ആദരണീയനായ ജില്ലാ സെക്രട്ടറി ശ്രീ എൻ.എം തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീമതി. സ്വപ്ന ജോർജ്ജ് അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു.സംസ്ഥാന കൗൺസിലർമാരായ ശ്രീ യൂസഫ് കൊട്ടിയാടി, ശ്രീമതി കാർമലിജോൺ ധർണയുടെ വിവിധ ങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മല്ലിക ടീച്ചർ ആശംസകളറിയിച്ചു സംസാരിച്ചു.ഉപജില്ലാ പ്രസിഡണ്ട് ശ്രീ രവിശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിനു ഉപജില്ലാ സെക്രട്ടറി ശ്രീ ഗോപാലകൃഷ്ണൻ സ്വാഗതവും ട്രഷറർ ശ്രീരാമകൃഷ്ണൻ നന്ദിയും പറഞ്ഞു.



BEKAL SUB DISTRICT


 HOSDURG SUB DISTRICT

ഹൊസ്ദുർഗ് ഉപജില്ലാതല ധർണ ജില്ലാ പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ കരിച്ചേരി മാഷ് ഉദ്ഘാടനം ചെയ്യുന്നു.


CHITTARIKKAL SUBDISTRICT



CHERUVATHUR SUB DISTRICT

കേരള പ്രദേശ് സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA)  ചെറുവത്തൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന തലത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ നടത്തിയത്. വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിച്ച് ശമ്പളം നൽകുക, ബ്രോക്കൺ സർവ്വീസ് പ്രശ്നം പരിഹരിക്കുക,ഹയർ സെക്കൻററി അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക.,അംഗീകാരമില്ലാത്ത സ്ക്കൂളുകൾ അടച്ചുപൂട്ടുക, തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ച് ചെറുവത്തൂർ ടൗണിൽ നിന്ന് പ്രകടമായെത്തിയാണ് ധർണ നടത്തിയത്.


 ജില്ലയിലെ ഏഴ് ഉപജില്ലകളിലും ധർണയിൽ പങ്കെടുത്ത് അധ്യാപകന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ കമ്മധീരരായ പ്രവർത്തകരെ ജില്ലാ കമ്മിറ്റിക്കു വേണ്ടി അഭിവാദ്യം ചെയ്യുന്നു.
                                            ജില്ലാകമ്മറ്റിക്കു വേണ്ടി
                                              എൻ.എം.തോമസ്
                                               സെക്രട്ടറി



0 comments:

Post a Comment