website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Sunday 14 June 2015

GSTU REV DIST CAMP 1st DAY

ജി.എസ്.ടി.യു. നേതൃത്വ ക്യാമ്പ് തുടങ്ങി

കാസര്‍കോട്: ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (ജി.എസ്.ടി.യു.) റവന്യു ജില്ലാ ദ്വിദിന നേതൃത്വ ക്യാമ്പ് ഉളിയത്തടുക്കയില്‍ തുടങ്ങി. ശനിയാഴ്ച ഷിറിബാഗിലു ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം പി.ഗംഗാധരന്‍ നായര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി അധ്യക്ഷതവഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ.സരോജിനി, എ ജെ പ്രദീപ്‌ ചന്ദ്രന്‍ , പി.എ.ജാന്‍സണ്‍, എ.കെ.രമ, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.പി.പ്രദീപ്, എം.താരാനാഥ്, കെ.സി.സെബാസ്റ്റ്യന്‍, കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. 'മലയാളികളുടെ മാറുന്ന ഭക്ഷണസംസ്‌കാരവും ജീവിതശൈലീരോഗങ്ങളും' എന്ന വിഷയത്തെ ആസ്​പദമാക്കി സിജോ എം.ജോസ് ക്ലാസെടുത്തു. വൈകിട്ട് സംഘടനാചര്‍ച്ച നടന്നു. ശ്രീനിവാസന്‍ മാഷും വിജയന്‍ മാഷും അവതരിപ്പിച്ച ഗാനമേളയും നടന്നു .ഞായറാഴ്ച രാവിലെ ഫീല്‍ഡ്‌ ട്രിപ്പും തുടര്‍ന്ന് 'വിദ്യാഭ്യാസത്തിലെ നൂതന പ്രവണതകള്‍' എന്ന വിഷയത്തെ സംബന്ധിച്ച് എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എം.ബാലന്‍ ക്ലാസെടുക്കും. വൈകിട്ട് ക്യാമ്പ് അവലോകനം നടക്കുംജില്ലാ സെക്രെട്ടറി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു .







 13-06-2015

























വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങള്‍ക്ക്
അധ്യാപകസംഘടനകളുടെ ഇടപെടല്‍ സഹായിച്ചു.

കാസറഗോഡ് :- കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ക്ക് ജി.എസ്.ടി.യു
വിന്റെ നേതൃത്വപരമായ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി.നിര്‍വ്വാഹകസമിതി അംഗം പി.ഗംഗാധരന്‍നായര്‍ അഭിപ്രായപ്പെട്ടു.ജി.എസ്.ട്.യു.കാസറഗോഡ് റവന്യൂജില്ലാ നേതൃത്വ പരിശീലന
ക്യാമ്പ് ഷിറിബാഗിലു ജി.ഡബ്ല്യു.എല്‍.പി.സ്ക്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു.ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ്കുമാര്‍,കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേ
ഷന്‍ മുന്‍ പ്രസിഡണ്ട് താരാനാഥ് മധൂര്‍,ജി.എസ്.ടി.യു.സംസ്ഥാന സെക്രട്ടറി കെ.സരോജിനി,പ്രീപ്രൈമറി
ടീച്ചേര്‍സ് സെല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ പി..ജാന്‍സണ്‍,സംസ്ഥാനസമിതി അംഗം കെ.സി.സെബാ
സ്റ്റ്യന്‍,ജില്ലാ വനിതാഫോറം ചെയര്‍പേഴ്സണ്‍ എ.കെ.രമ, എന്നിവര്‍ സംസാരിച്ചു.ജില്ലാ പ്രസിഡണ്ട് കുഞ്ഞി
ക്കണ്ണന്‍ കരിച്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.അനില്‍കുമാര്‍ സ്വാഗതവും ജില്ലാ
ട്രഷറര്‍ രാജീവന്‍.കെ നന്ദിയും പറഞ്ഞു.സംഘടനാ ചര്‍ച്ച ജി.എസ്.ടി.യു.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി
അംഗം എ.ജെ.പ്രദീപ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.നാളെ സമാപനസമ്മേളനം ഡി.സി.സി.പ്രസിഡണ്ട്
അഡ്വ.സി.കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും.





0 comments:

Post a Comment