website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Tuesday 3 February 2015

എസ്.എസ്.എല്‍.സി മുല്യനിര്‍ണയം : അധ്യാപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരഞ്ഞെടുക്കപ്പെടാനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി എട്ട് വരെ സമര്‍പ്പിക്കാം. പ്രഥമാധ്യാപകര്‍ അപേക്ഷകളുടെ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ പതിനൊന്നിനകവും അപേക്ഷകളുടെ പ്രിന്റൗട്ട് അതതു ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ പതിമൂന്നിനകവും നല്‍ണം. മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും. ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ള ഈ വിഷയങ്ങളിലെ എല്ലാ എച്ച്.എസ്.എ.മാരും അതത് സോണിലെ സൗകര്യപ്രദമായ ക്യാമ്പ് ഓപ്റ്റ് ചെയ്ത് വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരം വെബ്‌സൈറ്റിലും പരീക്ഷാഭവനിലും ലഭിക്കും.
pls click here for  pareekshabhavan site

0 comments:

Post a Comment